ടിക്കറ്റിനെച്ചൊല്ലി തര്‍ക്കം; യാത്രക്കാരന്‍ ടി.ടി.ഇ.യെ ആക്രമിച്ചു
ബെംഗളൂരു: തീവണ്ടിയില്‍ ടിക്കറ്റ് പരിശോധകന്‍ (ടി.ടി.ഇ.) ടിക്കറ്റ് ആവശ്യപ്പെട്ടതിനെത്തുടര്‍ന്ന് യാത്രക്കാരന്‍ നടത്തിയ ആക്രമണത്തില്‍ കോച്ചിലുണ്ടായിരുന്ന കാറ്ററിങ് ജീവനക്കാരന്‍ കുത്തേറ്റു മരിച്ചു. ടിക്കറ്റ് പരിശോധകന്‍ അഷ്റഫ് അലിക്കും മൂന്ന് യാത്രക്കാര്‍ക്കും പരിക്കേറ്റു. മധ്യപ്രദേശ് ഝാന്‍സി സ്വദേശി ദേവര്‍ഷി വര്‍മയാണ് (23) കുത്തേറ്റുമരിച്ചത്.പോണ്ടിച്ചേരിയില്‍നിന്ന് മുംബൈക്ക് പോകുന്ന ചാലൂക്യ എക്‌സ്പ്രസില്‍ വ്യാഴാഴ്ച വൈകീട്ട് അഞ്ചോടെ ബെലഗാവിയില്‍ എത്തിയപ്പോഴായിരുന്നു സംഭവം. എസ്. 8 സ്ലീപ്പര്‍ കോച്ചില്‍ മുഖാവരണമണിഞ്ഞിരുന്ന യാത്രക്കാരനാണ് അക്രമംനടത്തിയത്.ഇയാളോട് ടിക്കറ്റ് ചോദിച്ചപ്പോള്‍ ഒപ്പമുള്ള ബന്ധുക്കളുടെ കൈവശമാണെന്നായിരുന്നു മറുപടി. ബന്ധുക്കളെ കാണിച്ചുതരാന്‍ ആവശ്യപ്പെട്ടപ്പോള്‍ തന്റെ നേരേ കത്തിയെടുത്ത് ആക്രമിക്കുകയായിരുന്നെന്ന് ടിക്കറ്റ് പരിശോധകന്‍ അഷ്റഫ് അലി പറഞ്ഞു.ആക്രമണം തടയാന്‍ശ്രമിക്കുന്നതിനിടെ ദേവര്‍ഷി വര്‍മക്ക് നെഞ്ചില്‍ കുത്തേല്‍ക്കുകയായിരുന്നു. ഇതോടെ അക്രമി ഓടിരക്ഷപ്പെട്ടു. തടയാന്‍ശ്രമിക്കുന്നതിനിടെയാണ് യാത്രക്കാര്‍ക്കും പരിക്കേറ്റത്