വാസുദേവ രാഗലയം 2025 പത്മശ്രീ നെയ്യാറ്റിൻകര വാസുദേവൻ സ്‌മൃതിദിനം
ആദിതാളം കൾച്ചറൽ ഫോറത്തിൻ്റെ ആഭിമുഖ്യത്തിൽ പ്രശസ്‌ത കർണ്ണാടക സംധീര ജ്ഞൻ പത്മശ്രീ നെയ്യാറ്റിൻകര വാസുദേവൻ പതിനേഴാമത് സ്‌മൃതി ദിനം മെയ് 13 ന് ആചരിക്കുന്നു. വാസുദേവ രാഗലയം 2025 എന്ന പേരിൽ തിരുവനന്തപുരം ശ്രീസ്വാതി തിരുനാൾ സംഗീത കോളേജിൽ നടത്തുന്ന പരിപാടി പുഷ്‌പാർച്ചനയ്ക്ക് ശേഷം രാവിലെ 10 മണിക്ക് സ്മൃതിദിന സമ്മേളനം വൈസ് ചെയർമാൻ ജെയിൻ (ക്രിസ്റ്റഫറിന്റെ അദ്ധ്യ ക്ഷതയിൽ ഡെപ്യൂട്ടി സ്‌പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ പത്മശ്രീ ഡോ.കെ.ഓമനകുട്ടിക്ക് ആദിതാളം കൾച്ചറൽ ഫോറത്തിൻ്റെ ആദരവു നൽകും. വി.കെ.പ്രശാന്ത് എം.എൽ.എ മുഖ്യപ്രഭാഷണവും സുധീർ.പി.എൽ.പെരുകാവ്, ധനുജ് കുമാരി.എസ്, അഡി.ഷിബു തേങ്ങാപട്ടണം ദിലീപ് ദേവ്.ഡി.എൻ, സന്തോഷ് മുളങ്കാട്, ബിജുലാൽ.റ്റി.എൻ, എന്നിവർ സംസാരിക്കും. സെക്രട്ടറി കെ. സിം സ്വാഗതവും, ശശി കുമാരൻ തമ്പി നന്ദിയും രേഖപ്പെടുത്തും. തുടർന്ന് കർണ്ണാടക സംഗീതത്തിൽ നെയ്യാറ്റിൻകര വാസുദേവൻ്റെ സംഭാവനകൾ എന്ന വിഷയത്തെ ആസ്‌പദമാക്കി സെമി നാറും നടക്കും. പ്രൊഫ വി.കാർത്തികേയൻ നായർ ഉദ്ഘാടനവും, ശ്രീവത്സൻ ജെ മേനോൻ, കൃഷ്‌ണമൂർത്തി, ബംസിധർ പള്ളിമൺ, അജിത് കുമാർ.എ.എസ്, തുടങ്ങി യർ ചർച്ചയിലും പങ്കെടുക്കും. ശശിജനകല, സി.കെ.രവീന്ദ്രൻ, കുന്നത്തൂർ ജെ.പ്രകാശ് എന്നിവർ പ്രസീഡിയവും, അനിരുദ്ധ് രാമൻ സ്വാഗതം ആശംസിക്കും. 2 മണി മുതൽ ശ്രീവത്സൻ ജെ മേനോൻ്റെ നേതൃത്വത്തിൽ നിരവധി സംഗീത പ്രതിഭകളുടെ സംഗീ താർച്ചനയും നടക്കും. 4 മണി മുതൽ ആദിതാളം കൾച്ചറൽ ഫോറം ചെയർമാൻ എ.എ സ്.ജോബിയുടെ അദ്ധ്യക്ഷതയിൽ സാംസ്‌കാരിക സംഗമവും നടക്കും. പൊതുവിദ്യാ ഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി ഉദ്ഘാടനവും, ചലച്ചിത്ര ഇന്ദ്രൻസ് മുഖ്യഅതിഥി യായും പങ്കെടുക്കും. എ.എ.റഫീം എം.പി, കെ.ആൻസലൻ എം.എൽ.എ, എം.വിൻസെന്റ് എം.എൽ.എ. ആദിതാളം കൾച്ചറൽ ഫോറം രക്ഷാധികാരികൾ ജെ.സുധാകരൻ ഐ. എ.എസ്, കെ.നടരാജൻ ഐ.പി.എസ്, മുൻ ജില്ലാ ജഡ്‌ജി പി.സി.ധർമ്മരാജൻ,റ്റി,ശിവ ദാസ് അവണാകുഴി അനുസ്‌മരണവും നടക്കും. ഏ.സി.ബിനുകുമാർ സ്വാഗതവും, എം.അജയദേവ് നന്ദിയും രേഖപ്പെടുത്തും. പത്മശ്രീ നെയ്യാറ്റിൻകര വാസുദേവന്റെ പേരി ലുള്ള സംഗീത ശ്രേഷ്ഠ പുരസ്ക്കാരം 25000 രൂപയും പ്രശസ്‌തി പത്രവും ഡോ.അടൂർ പി.സുദർശനന് നൽകും. തുടർന്ന് കേരളത്തിലെ പ്രശസ്‌തരായ 15 കലാകാരന്മാരായ സിനിമ, നാടക, സംഗീത, സാഹിത്യ പ്രതിഭകളെയും ചടങ്ങിൽ ആദരിക്കും. വൈകു ന്നേരം ആദിതാളം കൾച്ചറൽ ഫോറം സെക്രട്ടറി കെ.സിമെയുടെ നേതൃത്വത്തിൽ നട ക്കുന്ന കലാസന്ധ്യ ഡോ.ആർ.എൽ.വി രാമകൃഷ്‌ണൻ ഉദ്ഘാടനം ചെയ്യുമെന്നും ആദി താളം കൾച്ചറൽ ഫോറം ചെയർമാൻ എ.എസ്.ജോബി, സെക്രട്ടറി കെ.സി.മെ, ട്രഷറർ എം.അജയദേവ്, സ്വാഗതസംഘം ജനറൽ കൺവീനർ എ.സി.ബിനുകുമാർ, വൈസ് ചെയർമാൻ ജെയിൻ ക്രിസ്റ്റഫർ, കൺവീനർ ശശിജനകല, ജോയിന്റ്റ് സെക്രട്ടറി പ്രശാന്ത് മെഡിക്കൽകോളേജ്, എം.സി.ബാബു എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.