ബൈപാസ് റോഡിൽ കണ്ടെയ്നർ ലോറി കാറിലിടിച്ച് കാർ യാത്രക്കാരനായ പൊലീസ് ഉദ്യോഗസ്ഥൻ മരിച്ചു
കൊല്ലം: ബൈപാസ് റോഡിൽ കണ്ടെയ്നർ ലോറി കാറിലിടിച്ച് കാർ യാത്രക്കാരനായ പൊലീസ് ഉദ്യോഗസ്ഥൻ മരിച്ചു. അടൂർ കെഐപി മൂന്നാം ബറ്റാലിയനിലെ പൊലീസുകാരനും തിരുവനതപുരം റിസർവ് ബാങ്കിലെ സുരക്ഷാ ഡ്യൂട്ടിക്കാരനുമായ ചന്ദനത്തോപ്പ് അയ്യൂബ് മൻസിലിൽ അബ്ദുൽ സലാം – ജമീലാബീവി ദമ്പതികളുടെ മകനുമായ എ.അനസ്(32) ആണ് മരിച്ചത്.ബൈപാസ് റോഡിൽ മേവറത്തിനടുത്ത് ഹയാത്തിന് സമീപം ഇന്നലെ രാവിലെ ആറരയോടെ ആയിരുന്നു അപകടം. അപകടം നടന്നയുടൻ തന്നെ കാറിൽ കുടുങ്ങിപ്പോയ അനസിനെ അടുത്തുള്ള സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.ഇരവിപുരം പൊലീസ് മേൽനടപടികൾ സ്വീകരിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറി. ഭാര്യ: സലീല. മകൻ: എയ്തിൻ.