കേന്ദ്ര പ്രവാസികാര്യ വകുപ്പും മന്ത്രിയും വേണം: എസ്. സുനിൽ ഖാൻ

Spread the love

കേന്ദ്ര ഗവണ്മെൻ്റിൽ പ്രവാസികാര്യമന്ത്രാലയം രൂപീകരിച്ചു വകുപ്പുമന്ത്രിയെ നിയമിക്കണമെന്ന് ജനതാ പ്രവാസി സെൻ്റർ (JP C )കാസർഗോഡ് ജില്ലാ കൺവെൻഷനിൽ മുഖ്യ പ്രഭാഷണം നടത്തി സംസ്ഥാന പ്രസിഡൻ്റ് എസ്. സുനിൽ ഖാൻ കേന്ദ്ര ഗവണ്മെൻ്റിനോട് ആവശ്യപ്പെട്ടു. 60 വയസ്സ് കഴിഞ്ഞ പ്രായമായ ആളുകൾക്ക് ഉപജീവന മാർഗ്ഗമായി ക്ഷേമനിധി മുഖേന അനുകൂല്യങ്ങൾ നൽകണമെന്ന് കൺവെൻഷൻ ഒരു പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. 2024 മെയ്യ് 20-ാം തിയതി തിങ്കളാഴ്ച വൈകുംന്നേരം 4 മണിയ്ക് കാഞ്ഞങ്ങാട് പുതിയ കോട്ട ഹോസ്ദുർഗ്ഗ് സർവ്വീസ് സഹകരണ ബാങ്ക് ഹാളിൽ നടന്ന യോഗത്തിൽ A മുകുന്ദൻ അദ്ധ്യക്ഷത വഹിച്ചു. RJD ജില്ലാ പ്രസിഡണ്ട് V.V .കൃഷ്ണൻ ഉത്ഘാടനം ചെയ്തു . JPC സംസ്ഥാന സെക്രട്ടറി അനീസ് ബാലുശ്ശേരി,RJD സംസ്ഥാന സെക്രട്ടറി ടി. വി. ബാലകൃഷ്ണൻ, EV ഗണേശൻ, കൃഷ്ണൻ പനങ്കാവ് കൗൺസിലർ മായകുമാരി കെ. വി,അഡ്വകെറ്റ് രമാദേവി പി. അഡ്വ കെ.വി. രാമചന്ദ്രൻ, കെ. അമ്പാടി, പി.പി. രാജൻ എന്നിവർ സംസാരിച്ചു അഹമ്മദലികുമ്പള സ്വാഗതവും വി.കെ. ചന്ദ്രൻ നന്ദിയും പറഞ്ഞു. ജില്ലാ ഭാരവാഹികളായി എ. മുകുന്ദൻ, (പ്രസിഡൻ്റ്)വൈസ് പ്രസിഡൻ്റ് വി.കെ. ചന്ദ്രൻ,ഇബ്രാഹിം കൊപ്പളം, ജനറൽ സിക്രട്ടറി വിജയൻ മണക്കാട്ട്, ജോയിൻ്റ് സിക്രട്ടറിമാർ കമലാക്ഷൻ പി, പ്രജീഷ് പാലക്കൽ, ഖജാൻജി ശശിധരൻ അത്തിക്കോത്ത് എന്നിവരെ സമ്മേളനം തെരഞ്ഞെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *