കടയ്ക്കൽ മുക്കുന്നം സ്വദേശിയിൽ നിന്നും പത്ത് ലക്ഷത്തോളം വില വരുന്ന ലഹരി വസ്തുക്കൾ പിടികൂ ടി

Spread the love

കടയ്ക്കൽ മുക്കുന്നം സ്വദേശിയിൽ നിന്നും പത്ത് ലക്ഷത്തോളം വില വരുന്ന ലഹരി വസ്തുക്കൾ പിടികൂടി

ചടയമംഗലം എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്ടർ രാജേഷിന്റെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം രാത്രി കടയ്ക്കൽ, ആനപ്പാറ ഭാഗങ്ങളിൽ നടത്തിയ റെയ്‌ഡിൽ മുൻ കേസുകളിൽ പ്രതിയായ കടയ്ക്കൽ, മുക്കുന്നം സ്വദേശി സിയാദിന്റെ ഉടമസ്ഥതയിലുള്ള കടയ്ക്കൽ -കുമ്മിൾ റോഡിൽ പ്രവർത്തിച്ചുവരുന്ന പനമ്പള്ളി സൂപ്പർമാർക്കറ്റ് എന്ന സ്ഥാപനത്തിനുള്ളിലെ ഷെഡിൽ സൂക്ഷിച്ച 700 കിലോയോളം വരുന്ന വിപണിയിൽ 10 ലക്ഷത്തോളം രൂപ വിലമതിക്കുന്ന നിരോധിത ലഹരി വസ്തുക്കൾ പിടിച്ചെടുത്തു.

ഇയാൾക്കെതിരെ മുൻപും സമാന സ്വഭാവത്തിലുള്ള കേസുകൾ ചടയമംഗലം എക്സൈസ് ഓഫീസിൽ രജിസ്റ്റർ ചെയ്തിട്ടുള്ളതാണ്.

കടയ്ക്കൽ, കുമ്മിൾ മേഖലകളിൽ വിൽപ്പനയ്ക്കായി എത്തിച്ച വസ്തുക്കളാണ് എക്‌സൈസ് പിടികൂടിയത്

Leave a Reply

Your email address will not be published. Required fields are marked *