ശബരിമല തീർഥാടനം കഴിഞ്ഞ് മടങ്ങിയ ഭക്തരുടെ വാഹനം അപകടത്തിൽപ്പെട്ടു

Spread the love

പത്തനംതിട്ട : ശബരിമല തീർഥാടനം കഴിഞ്ഞ് മടങ്ങിയ ഭക്തരുടെ വാഹനം അപകടത്തിൽപ്പെട്ടു. തമിഴനാട്ടിൽ നിന്നുള്ള ഭക്തർ സഞ്ചരിച്ച ബസ് കൊക്കയിലേക്ക് മറിഞ്ഞാണ് അപകടം ഉണ്ടായത്. നിലയ്ക്കലിന് സമീപം ഇലവുങ്കലിലാണ് സംഭവം നടന്നത്. 68 യാത്രക്കാരയായ ഭക്തർ ഉണ്ടായിരുന്നു. അതേസമയം ബസ് ഡ്രൈവറുടെ നില ഗുരുതരമാണെന്ന് വിവരം. നിലവിൽ ഗുരുതരമായി പരിക്കേറ്റവരെ കോട്ടയം മെഡി.കോളേജിലേക്ക് മാറ്റിയിട്ടുണ്ട്. ബസിൽ കുടുങ്ങിയ എല്ലാവരെയും പുറത്തെടുത്തെന്ന് ജില്ല കളക്ടർ അറിയിച്ചു.പൊലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തുന്നുണ്ട്. ആംബുലന്‍സ് അടക്കമുള്ള സൗകര്യങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. പെട്ടെന്നുള്ള ആവശ്യങ്ങള്‍ക്ക് പ്രദേശത്തെ വാഹനങ്ങളും ഉപയോഗിക്കുന്നുണ്ട്. ആരോഗ്യവകുപ്പ്, ഫയര്‍ഫോഴ്‌സ് തുടങ്ങി എല്ലാ വകുപ്പുകളുടേയും ഏകോപനം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും കലക്ടര്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *