റോഡ് ഗതാഗതം തടസപ്പെടുത്തി കോണ്‍ഗ്രസിന്‍റെ വൈദ്യുതി ഓഫീസ് മാര്‍ച്ച്

Spread the love

തിരക്കുള്ള മെഡിക്കല്‍ കോളജ് റോഡിലെ ഗതാഗതം തടസപ്പെടുത്തി കോണ്‍ഗ്രസിന്റെ വൈദ്യുതി ഓഫീസ് മാര്‍ച്ച്. പ്രതിപക്ഷനേതാവ് വിഡി സതീശനാണ് സമരം ഉദ്ഘാടനം ചെയ്തത്. മണിക്കൂറുകള്‍ ഗതാഗതം സ്തംഭിപ്പിച്ചശേഷമാണ് കോണ്‍ഗ്രസ് പരിപാടി അവസാനിച്ചത്. തിരക്കുള്ള പട്ടം -മെഡിക്കല്‍ കോളജ് റോഡിലായിരുന്നു കോണ്‍ഗ്രസിന്‍റെ പ്രകടനം.

മെഡിക്കല്‍ കോളജിലേക്ക് പോകേണ്ട രോഗികളുടെ ആംബുലന്‍സ് പോലും കടന്നുപോകേണ്ട പ്രധാന പാതയടക്കം തടഞ്ഞു വച്ച് റോഡ് മുഴുവന്‍ കൈയ്യടക്കിയായിരുന്നു വൈദ്യുതി ഓഫീസ് മാര്‍ച്ച്. ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം തടഞ്ഞു കൊണ്ടുള്ള ഈ സമരം ഉദ്ഘാടനം ചെയ്യാൻ എത്തിയതാകട്ടെ പ്രതിപക്ഷനേതാവ് വിഡി സതീശനും.

റോഡിന്റെ ഒരുഭാഗം മുഴുവന്‍ സമരക്കാര്‍ കൈയ്യടക്കി. വാഹനങ്ങള്‍ക്ക് മുന്നോട്ടു പോകാന്‍ കഴിയാത്ത അവസ്ഥയായിരുന്നു. അവസാനം പോലീസ് ഇടപെട്ട് ഒരു ഭാഗത്ത് കൂടെ മാത്രം വാഹനങ്ങള്‍ തിരിച്ചുവിട്ടു. അപ്പോഴും നേതാക്കള്‍ അവരുടെ പ്രസംഗം തുടര്‍ന്നു. പിന്നീട് പ്രവര്‍ത്തകര്‍ പിരിഞ്ഞുപോയി തുടങ്ങിയ ശേഷമാണ് സമരം നടക്കുന്ന റോഡിലൂടെ വാഹനങ്ങള്‍ പോലീസ് സഹായത്തോടെ പ്രവേശിച്ചു തുടങ്ങിയത്. സ്‌റ്റേജ് വിവാദം വാര്‍ത്തയാക്കിയ പ്രമുഖ മാധ്യമങ്ങള്‍ കോണ്‍ഗ്രസ് സമരമായതിനാല്‍ ഇത് കണ്ട ഭാവം നടിച്ചിട്ടില്ല. പോലീസ് നടപടി ആവശ്യപ്പെട്ട് പൊതുതാല്‍പര്യഹര്‍ജിക്കാരും എത്താന്‍ സാധ്യതയില്ല.

Leave a Reply

Your email address will not be published. Required fields are marked *