എക്സ്മെയില്‍ എന്ന പുതിയ സംരംഭവുമായി എലോണ്‍ മസ്‌ക്
ഗൂഗിളിന്റെ ജിമെയിലിനെ മലർത്തിയടിക്കാന്‍ എക്സ്മെയില്‍ എന്ന പുതിയ സംരംഭവുമായി എലോണ്‍ മസ്‌ക്. പുതിയ സംരംഭത്തിന് ജിമെയിലിനേക്കാള്‍ വൃത്തിയുള്ളതും ലളിതവുമായ രൂപകല്‍പ്പന ഉണ്ടായിരിക്കുമെന്നാണ് അവകാശവാദം. പഴയ ലേഔട്ടില്‍ പലപ്പോഴും വിമര്‍ശനം നേരിടുന്നതാണ് ജിമെയില്‍.
നിലവില്‍ ഇമെയില്‍ ഇക്കോസിസ്റ്റത്തില്‍ ജിമെയില്‍ ആണ് ആധിപത്യം പുലര്‍ത്തുന്നത്. നിലവിലെ സന്ദേശമയയ്ക്കല്‍ പ്ലാറ്റ്ഫോമുകള്‍ക്ക് സമാനമായി എക്സ്മെയിലിന് ഒരു ഡിഎം സ്‌റ്റൈല്‍ ഇന്റര്‍ഫേസ് ഉണ്ടായിരിക്കുമെന്ന് മസ്‌ക് സ്ഥിരീകരിച്ചു. നിലവില്‍, മിക്ക ഉപയോക്താക്കള്‍ക്കും നല്ല കാണല്‍, വായനാ അനുഭവം നല്‍കാത്ത നീണ്ട ത്രെഡുകളുടെ ഫോർമാറ്റിങ് ആണ് ജി മെയിലിന്റെത്.
ഫോര്‍ബ്‌സ് റിപ്പോര്‍ട്ട് പ്രകാരം, എക്സിന് ഏകദേശം 600 ദശലക്ഷം ഉപയോക്താക്കളുണ്ട്. ജിമെയിലിന് ഏകദേശം 2.5 ബില്യണ്‍ അഥവ ലോക ജനസംഖ്യയുടെ മൂന്നിലൊന്ന് ഉപയോക്താക്കളാണുള്ളത്