ഹൈബി ഈഡൻ ആദ്യം മാറ്റേണ്ടത് കെപിസിസി ആസ്ഥാനം : യുവമോർച്ച സെക്രട്ടറിയേറ്റ് മാർച്ച് നടത്തി
തിരുവനന്തപുരം : സ്വകാര്യ ബില്ലിലൂടെ പുറത്തുവന്നത്തുക്കളക്നയമാണ്,സുധാകരൻ എതിരായുള്ള അഴിമതി ആരോപണങ്ങൾ മായിക്കുവാൻ വേണ്ടിയുള്ള ബോധപൂർവ്വം ഉള്ള ശ്രമമാണ് ഈ ബില്ല് ചർച്ചയാക്കിയതിലൂടെ പുറത്തുവരുന്നത്മാർച്ചിൽ അവതരിപ്പിച്ച ബില്ല് കെ.പി.സി.സിയും പ്രതിപക്ഷനേതാവും അറിഞ്ഞില്ല എന്ന് പറയുന്നത് നെല്ല് അരി ആഹാരം കഴിക്കുന്നവർക്ക് വിശ്വസിക്കാൻ സാധിക്കില്ല, രണ്ട് ജില്ലകളിലെ ജനങ്ങളെ വിഭഗരിക്കാൻ നുള്ള കോൺഗ്രസ് ശ്രമം ജനങ്ങൾ പുച്ഛിച്ചു തള്ളും തിരുവനന്തപുരത്തെ വികസനം അട്ടിമറിച്ചത് ശശി തരൂരും യുഡിഎഫും, എൽഡിഎഫും ആണ്, എന്തെങ്കിലും വികസനം തലസ്ഥാനം നഗരിയിൽ നടന്നിട്ടുണ്ടെങ്കിൽ അത് 2014ൽ നരേന്ദ്രമോഡി സർക്കാർ അധികാരത്തിൽ വന്നതിനുശേഷം ആണ്.ഭൂമിശാസ്ത്രപരമായി ആണ് മാറ്റം ആഗ്രഹിക്കുന്നതെങ്കിൽ ഹൈബി ഈഡൻ ആദ്യം മാറ്റേണ്ടത് കോൺഗ്രസ് ആസ്ഥാനമാണ്. സുധാകരനും പിണറായിക്കും എതിരെയുള്ള അഴിമതി ആരോപണങ്ങൾ മറക്കുവാനുള്ള ഗൂഢനീക്കം ആണ് സ്വകാര്യ ബില്ല് ചർച്ചയാക്കിയതിലൂടെ പുറത്തുവരുന്നത് എന്ന് യുവമോർച്ച തിരുവനന്തപുരം ജില്ല കമ്മറ്റിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്തുകൊണ്ട് ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ : ആർ. എസ്. രാജീവ് പറഞ്ഞു, ബിജെപി – യുവമോർച്ച നേതാകളായ ശിവശങ്കരൻ,അഭിജിത്, ഷിജു, രാമേശ്വരം ഹരി, മണിനാട് സജി, ശ്രീലാൽ, അമൃത പ്രതീഷ്, വിനോദ്, റെജിൻ, ശ്യാം ബൈജു, തുടങ്ങിയവർ പ്രതിഷേധത്തിന് നേതൃത്വം നൽകി.ഹൈബി ഈഡൻ എം.പിയുടെ കോലം സെക്രട്ടറിയേറ്റ് നടയിലിട്ട് പ്രവർത്തകർ കത്തിച്ചു .