70-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ക്ക് പ്രഖ്യാപിച്ചു
ന്യൂഡല്‍ഹി: 70-ാമത് ദേശീയ പുരസ്‌കാരങ്ങള്‍ക്ക് പ്രഖ്യാപിച്ചു. 2022ല്‍ സെന്‍സര്‍ ചെയ്ത ചിത്രങ്ങളാണ് എഴുപതാമത് ദേശീയ പുരസ്‌കാരത്തിനായി പരിഗണിക്കുന്നത്. 2022 ജനുവരി ഒന്നുമുതല്‍ ഡിസംബര്‍ 31 വരെ സെന്‍സര്‍ ചെയ്ത ചിത്രങ്ങളെയാണ് പുരസ്‌കാരത്തിനായി പരിഗണിച്ചിരിക്കുന്നത്. പുരസ്‌കാരങ്ങള്‍ ലഭിച്ച മലയാള ചിത്രങ്ങള്‍ കേരളത്തിന് പുറത്ത് പ്രദര്‍ശിപ്പിക്കാനുള്ള അവസരങ്ങള്‍ ഒരുക്കണമെന്ന് ജൂറി സര്‍ക്കാറിനോട് നിര്‍ദേശിച്ചിട്ടുണ്ട്. ഇത്തവണ ‘മികച്ച കുട്ടികളുടെ ചിത്രത്തിന്’ അവാർഡില്ല.മികച്ച നടൻ – ഋഷഭ് ഷെട്ടി (കാന്താര)മികച്ച നടി – നിത്യ മേനോൻ (തിരുച്ചിത്രമ്പലം) , മാനസി പരേക് (കച്ച് എക്സ്പ്രസ്സ്)മികച്ച ചിത്രം – ആട്ടം (ആനന്ദ് ഏകർഷി)മികച്ച എഡിറ്റിംഗ് – ആട്ടംമികച്ച തിരക്കഥക്കുള്ള പുരസ്കാരം – ആട്ടംമികച്ച ബാലതാരം – ശ്രീപദ് (മാളികപ്പുറം)മികച്ച മലയാളം ചിത്രം – സൗദി വെള്ളക്കമികച്ച ജനപ്രിയ ചിത്രം -കാന്താരാമികച്ച സിനിമ നിരൂപണം – ദീപക് ദുഹമികച്ച സിനിമ ഗ്രന്ഥം – കിഷോർ കുമാർ ബയോഗ്രഫിമികച്ച അനിമേഷൻ ചിത്രം – കൊക്കോനട്ട് ട്രീ (ജോഷി ബെനഡിക്ട്)ബെസ്ററ് ഡോക്യുമെൻ്ററി- മർമേഴ്‌സ് ഓഫ് ജംഗിൾമികച്ച സംവിധാനം -മറിയം ചാണ്ടി മേനാച്ചേരിപ്രത്യേക പരാമർശം – സഞ്ജയ് സലീൽ ചൗദരി (കാഥികൻ)മികച്ച ഛായാഗ്രാഹകൻ – രവി വർമ്മൻ (പൊന്നിയിൻ സെൽവൻ1)മികച്ച തമിഴ് ഫിലിം – പൊന്നിയിൻ സെൽവൻ പാർട്ട് വൺമികച്ച കന്നഡ ചിത്രം -കെ ജി എഫ് ചാപ്റ്റർ 2മികച്ച തെലുങ്ക് ചിത്രം -കാർത്തികേയ 2മികച്ച ഹിന്ദി ചിത്രം – ഗുൽമോഹർപ്രത്യേക പരാമർശം – മനോജ് ബാജ്പേയ്മികച്ച സംഘട്ടനം – അൻപറിവ് (കെ ജി എഫ്)മികച്ച സംഗീതം – വിശാൽ ശേഖർമികച്ച പശ്ചാത്തല സംഗീതം – എ ആർ റഹ്മാൻ (കെ ജി എഫ്)മികച്ച ഗായിക – ബോംബെ ജയശ്രീ