പുകവലിയോളം അപകടകാരി; ഡയറ്റും ജിമ്മുമല്ല, ആയുസ്സിന് പ്രധാനം ഉറക്കമെന്ന് പഠനങ്ങൾ

Spread the love

തിരക്കുപിടിച്ച ആധുനിക ജീവിതത്തിൽ നമ്മൾ ആദ്യം വിട്ടുവീഴ്‌ച ചെയ്യുന്നത് ഉറക്കത്തിന്റെ കാര്യത്തിലാണ്. ജോലിത്തിരക്കോ വിനോദങ്ങളോ കാരണം ഉറക്കം കുറയ്ക്കുന്നവർ ഒരു കാര്യം ഓർക്കുക: നിങ്ങൾ പണയപ്പെടുത്തുന്നത് നിങ്ങളുടെ ആയുസ്സാണ്. ആരോഗ്യകരമായ ഭക്ഷണക്രമവും കൃത്യമായ വ്യായാമവും ഉണ്ടെങ്കിൽ മാത്രം ദീർഘായുസ്സ് ലഭിക്കുമെന്ന് കരുതുന്നവർക്ക് മുന്നറിയിപ്പുമായാണ് പുതിയ പഠനങ്ങൾ രംഗത്തുവരുന്നത്. ഉറക്കത്തെ അവഗണിച്ചാൽ ശരീരം അതിന് വലിയ വില നൽകേണ്ടി വരും.ഒറിഗൺ ഹെൽത്ത് ആൻഡ് സയൻസ് യൂണിവേഴ്‌സിറ്റിയിലെ ഗവേഷകർ അമേരിക്കയിൽ നടത്തിയ പഠനത്തിൽ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. 2019 മുതൽ 2025 വരെയുള്ള കാലയളവിലെ വിവരങ്ങൾ വിശകലനം ചെയ്‌ത്‌ ‘സ്ലീപ് അഡ്വാൻസ്സ് (Sleep Advances) എന്ന ജേർണലിലാണ് ഈ പഠനം പ്രസിദ്ധീകരിച്ചത്. ദിവസവും ഏഴ് മണിക്കൂറിൽ താഴെ മാത്രം ഉറങ്ങുന്നവരിൽ ആയുർദൈർഘ്യം ഗണ്യമായി കുറയുന്നു എന്നാണ് കണ്ടെത്തൽ.ഭക്ഷണക്രമം, വ്യായാമം, സാമൂഹികമായ ഒറ്റപ്പെടലുകൾ എന്നിവയെക്കാളൊക്കെ ഉപരിയായി ഉറക്കം ഒരാളുടെ ആയുർദൈർഘ്യവുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു. പുകവലി കഴിഞ്ഞാൽ മരണസാധ്യത വർധിപ്പിക്കുന്ന പ്രധാന ഘടകമായി ഉറക്കക്കുറവ് മാറിയിരിക്കുന്നു എന്നതാണ് ณะหനേരത്തെയുള്ള മരണത്തിന് കാരണമാകുന്ന ഘടകങ്ങളിൽ പുകവലിക്കൊപ്പമാണ് ഇപ്പോൾ ഉറക്കമില്ലായ്മയുടെ സ്ഥാനവും മുമ്പ് പുകവലി മാത്രമാണ് ആയുസ്സ് കുറയ്ക്കുന്ന വില്ലനായി കരുതപ്പെട്ടിരുന്നത്. എന്നാൽ സിഗരറ്റ് വലിച്ചാൽ മാത്രമേ അകാലമരണം സംഭവിക്കൂ എന്ന ധാരണ തിരുത്തേണ്ട സമയമായിരിക്കുന്നു. ഓരോ ജില്ലയിലെയും ജനങ്ങളുടെ ശരാശരി ആയുസ്സും ഉറക്കവും തമ്മിൽ താരതമ്യം ചെയ്‌തപ്പോൾ, 3,100-ലധികം വ്യക്തികളിൽ നിന്ന് ലഭിച്ച ഡാറ്റ ഉറക്കത്തിന്റെ പ്രാധാന്യം അടിവരയിടുന്നു. തൊഴിലില്ലായ്‌മ, സാമ്പത്തിക പ്രശ്ന‌ങ്ങൾ, വിദ്യാഭ്യാസം തുടങ്ങിയ ഘടകങ്ങൾ പരിഗണിച്ചാൽ പോലും ഉറക്കം കൃത്യമല്ലാത്തത് ആരോഗ്യത്തെ തകർക്കുന്നുവെന്ന് പഠനം വ്യക്തമാക്കുന്നു.ശരീരത്തിന് ആവശ്യമായ വിശ്രമം ലഭിക്കാതെ വരുമ്പോൾ അത് ശാരീരികവും മാനസികവുമായതകർച്ചയ്ക്ക് കാരണമാകുന്നു:*ഹൃദയാരോഗ്യം.* ഹൃദയമിടിപ്പും രക്തസമ്മർദവും നിയന്ത്രിക്കുന്നതിൽ ഉറക്കം വലിയ പങ്ക് വഹിക്കുന്നു.*പ്രതിരോധശേഷി.*രോഗപ്രതിരോധ സംവിധാനം ദുർബലപ്പെടുകയും അണുബാധകൾ വേഗത്തിൽ പിടിപെടുകയും ചെയ്യുന്നു.*മെറ്റബോളിസം.* ഗ്ലൂക്കോസ് മെറ്റബോളിസത്തെ ബാധിക്കുന്നത് വഴി പ്രമേഹം, പൊണ്ണത്തടി എന്നിവയ്ക്കുള്ള സാധ്യത വർധിപ്പിക്കുന്നു.*മാനസികാരോഗ്യം.* വിഷാദം, ഉത്കണ്ഠ, തലച്ചോറിൻ്റെ പ്രവർത്തനക്ഷമത കുറയുക എന്നിവ ഉറക്കക്കുറവിന്റെ ഫലമാണ്.ആരോഗ്യകരമായ ജീവിതശൈലിയിൽ ഭക്ഷണത്തിനും വ്യായാമത്തിനുമുള്ള അത്രതന്നെ പ്രാധാന്യം ഉറക്കത്തിനും നൽകേണ്ടതുണ്ട്. ഏഴ് മുതൽ എട്ട് മണിക്കൂർ വരെയുള്ള സുഖനിദ്ര വെറുമൊരു വിശ്രമമല്ല. മറിച്ച് ശരീരത്തിൻ്റെ പുനര്വജീവന പ്രക്രിയയാണ്. പുകവലിയേക്കാളും മറ്റ് മോശം ശീലങ്ങളെക്കാളും നിങ്ങളുടെ ആയുസ്സിനെ സ്വാധീനിക്കുന്ന ഘടകമാണ് ഉറക്കമെന്ന് തിരിച്ചറിയുക. അതുകൊണ്ട്. ഇന്ന് മുതൽ ഡയറ്റിനും ജിമ്മിനുമൊപ്പം കൃത്യസമയത്തുള്ള ഉറക്കവും ജീവിതത്തിന്റെ ഭാഗമാക്കാം.

Leave a Reply

Your email address will not be published. Required fields are marked *