വെനിസ്വേലയിലെ യുഎസ് അധിനിവേശത്തിനെതിരെ സിപിഐ എം പ്രതിഷേധം. ബംഗളൂരുവിൽ നടത്തിയ പ്രതിഷേധം കർണാടക പൊലീസ് തടഞ്ഞു

Spread the love

ബംഗളൂരു : വെനിസ്വേലയിലെ യുഎസ് അധിനിവേശത്തിനെതിരെ സിപിഐ എം ബംഗളൂരുവിൽ നടത്തിയ പ്രതിഷേധം കർണാടക പൊലീസ് തടഞ്ഞു. സിപിഐ എമ്മിൻ്റെ പരസ്യ പ്രതിഷേധത്തിന് നഗരത്തിൽ അനുമതിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് തടഞ്ഞത്. ഞായർ വൈകിട്ട് മഹാലക്ഷ്മിപുരയിലെ സംസ്ഥാന കമ്മറ്റി ഓഫീസായ ഇഎംഎസ് ഭവനിലാണ് സംഭവം.ഓഫീസിൽ കേന്ദ്രീകരിച്ച നൂറ്റമ്പതോളം പ്രവർത്തകർ പ്രകടനമായി നഗരത്തിലേക്ക് ഇറങ്ങുമ്പോഴാണ് പൊലീസ് എത്തിയത്. ഓഫീസ് ഗേറ്റിൽ പൊലീസ് ഉപരോധം തീർത്തു. ഇതോടെ പ്രവർത്തകർ പൊലീസിനെതിരെ മുദ്രാവാക്യം വിളിച്ചു. നഗരത്തിൽ സിപിഐ എമ്മിൻ്റെ ഒരു തരത്തിലുള്ള പ്രകടനത്തിനും അനുമതിയില്ല എന്നാണ് പൊലീസ് നിലപാട്.ഗേറ്റ് പൂട്ടിയതിനാൽ, വെനിസ്വല ഐക്യദാർഡ്യ യോഗം ഇ എം എസ് ഭവൻ ഹാളിൽ ചേർന്നു. സംസ്ഥാന സെക്രട്ടറി ഡോ. കെ പ്രകാശ് ഉദ്ഘാടനം ചെയ്തു. സമീപകാലത്തായി ഇടതുസംഘടനകളുടെ ഒരു തരത്തിലുള്ള പ്രചാരണവും ബംഗളൂരുവിൽ കർണാടക കോൺഗ്രസ് സർക്കാർ അനുവദിക്കുന്നില്ല. യലഹങ്കയിലെ ബുൾസോസർ രാജ് രാജ്യ ശ്രദ്ധയിലേക്ക് എത്തിച്ചത് സിപിഐ എമ്മായതിനാൽ, സമീപ കാലത്ത് പാർട്ടിയുടെ പ്രവർത്തനങ്ങൾക്കെല്ലാം കർശന പരിശോധനയാണ് കർണാടക സർക്കാർ നടത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *