ഓൺലൈൻ കോർഡിനേഷൻ ഹെൽപ്പ് ഗ്രൂപ്പിന്റെ വാർഷികാഘോഷവും സമ്മാന വിതരണവും
തിരുവനന്തപുരം : ഓൺലൈൻ കോർഡിനേഷൻ ഹെൽപ്പ് ഗ്രൂപ്പിന്റെ 5-ാമത് വാർഷികാഘോഷവും ഉദ്ഘാടനവും 10.01.2026 ശനിയാഴ്ച രാവിലെ 10.30 ന് സെന്റ് സേവ്യേഴ്സ് കമ്മ്യൂണിറ്റി ഹാൾ വലിയതുറയിൽ വച്ച് നടക്കും. ചടങ്ങ് കല്ലിംഗൽ ബജാജ് എം ബി ഷഫീക്ക് ഉദ്ഘാടനം ചെയ്യും. വാർഷികാഘോഷത്തിന്റെ മുഖ്യാതിഥിയായി ആർ സുരേഷ് ട്രാഫിക് സൗത്ത് എ.സി.പി) , ഫിലിം ആർട്ടിസ്റ്റായ വിഷ്ണു പ്രസാദ് , ഫേസ്ബുക്ക് ഇൻസ്റ്റഗ്രാം ഫുഡ് വ്ളോഗറുമായ മുക്താർ പങ്കെടുക്കും.

