നിർധന കുടുംബങ്ങൾക്ക് കിറ്റ് വിതരണം
നെയ്യാറ്റിൻകര : ഇന്ത്യൻ ലേബർ പാർട്ടി ( അംബേദ്കർ ) നെയ്യാറ്റിൻകര മണ്ഡലം യൂണിറ്റിന്റെ നേതൃത്വത്തിൽ നിർധന കുടുംബങ്ങളിൽ പെട്ടവർക്ക് കിറ്റുകൾ വിതരണം ചെയ്തു. ഇന്ത്യൻ ലേബർ പാർട്ടി ഓഫീസിൽ വച്ച് നടത്തിയ ചടങ്ങിൽ മണ്ഡലം പ്രസിഡണ്ട് ശശികുമാറിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ തിരുവനന്തപുരം ജില്ലാ ജനറൽ സെക്രട്ടറി ജോയ് പ്രകാശ് ഉദ്ഘാടനം നിർവഹിച്ചു . കൗൺസിലർ സജു , ധർമ്മദാസ് വെള്ളറട , വിശ്വനാഥൻ , കൊറ്റാമം ഷാജി , വി സജിത്ത് തുടങ്ങിയവർ പങ്കെടുത്തു .

