നിംസ് – സ്വസ്തി വിവിധ പദ്ധതികളുടെ ഉദ്ഘാടനം : ഫെബ്രുവരി 5 ന്
നിംസ് സെന്റർ ഫോർ മിനിമൽ അക്സസ് & റോബട്ടിക് സർജിക്കൽ ഓൺകോളജിയുടെയും നിംസ് ഓൺകോ ജിനോമിക്സ് ലാബിന്റെയും നിംസ് – സ്വസ്തി വിവിധ പദ്ധതികളുടെ ഉദ്ഘാടനവും നിംസ് സെന്റർ ഫോർ മിനിമൽ അക്സസ് & റോബട്ടിക് സർജിക്കൽ ഓൺകോളജിയുടെയും നിംസ് ഓൺകോ ജിനോമിക്സ് ലാബിന്റെയും നിംസ് – സ്വസ്തി വിവിധ പദ്ധതികളുടെ ഉദ്ഘാടനവും ഫെബ്രുവരി 5 തിങ്കളാഴ്ച രാവിലെ 11 മണിക്ക് നിംസ് മെഡിസിറ്റിയിൽ നടക്കും.
. തുടർന്ന് നിംസ് സ്വസ്തി വിവിധ പദ്ധതികളായ സ്നേഹതാളം, കവചം, പിങ്ക്, കാവൽ കണ്ണിന് കാവൽ ,സ്നേഹജ്വാല, ഹിതം- മിതം തുടങ്ങിവിവിധ പദ്ധതികളുടെയും ഉദ്ഘാടനവും നടക്കും.പ്രധാനമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയും സ്വസ്തി ഫൗണ്ടേഷൻ മുഖ്യ രക്ഷാധികാരിയുമായ ടി.കെ.എ. നായർ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ നിംസ് മെഡിസിറ്റി എം .ഡി ശ്രീ . എം .എസ് ഫൈസൽ ഖാൻ ആമുഖ പ്രഭാഷണം നടത്തും. പൂയം തിരുനാൾ ഗൗരി പാർവതിഭായ് തമ്പുരാട്ടി, പ്രശസ്ത സിനിമാ താരം മംമ്ത മോഹൻദാസ്, പ്രശസ്ത കാൻസർ രോഗ വിദഗ്ധൻ ഡോ. എം വി പിള്ള, കേരള ഹെൽത്ത് യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മൽ, കേരള പോലീസ് സൗത്ത് സോൺ ഐ ജി ശ്രീ. സ്പർജൻകുമാർ ഐപിഎസ് , സിനിമാ താരങ്ങളായ മഞ്ജു പിള്ള , ഡോ.താര കല്യാൺ ,ദീപിക ദിനപത്രം ചെയർമാൻ ഡോ. ഫ്രാൻസിസ് ക്ലീറ്റസ്, റീജിയണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഒഫ്താൽമോളജി സൂപ്രണ്ട് ഡോ. ചിത്ര രാഘവൻ തുടങ്ങി രാഷ്ട്രീയ സാമൂഹിക സാംസ്കാരിക രംഗങ്ങളിലെ പ്രമുഖരും പങ്കെടുക്കും.
ലോക കാൻസർ ദിനത്തോടനുബന്ധിച്ച് സൗജന്യ കാൻസർ നിർണ്ണയ ക്യാമ്പും ഫെബ്രുവരി 4,5 തീയതികളിൽ രാവിലെ 9.00 മണി മുതൽ 3.00 മണി വരെ നിംസ് മെഡിസിറ്റിയിൽ നടക്കും. നിംസ് മെഡിസിറ്റി സർജിക്കൽ ഓൺകോളജിസ്റ്റ് ഡോ. ജി.എസ് ജീവൻ , ക്ലിനിക്കൽ ഓൺകോളജിസ്റ്റ് ഡോ. വി.പി വീണ, സർജറി വിഭാഗം ഡോ ഇന്ദിരാമ്മ എന്നിവരുടെ നേതൃത്വത്തിൽ സർജറി, ഗൈനക്കോളജി , റേഡിയേഷൻ തുടങ്ങി വിഭാഗങ്ങളിലെ വിദഗ്ധരായവർ ക്യാമ്പിൽ പങ്കെടുക്കുന്നു . കാൻസർരോഗവിദഗ്ദ്ധന്റെ സൗജന്യ കൺസൾട്ടേഷൻ കൂടാതെ ഡോക്ടർ നിർദ്ദേശിക്കുന്നവർക്ക്സൗജന്യ സ്തനാർബുദ നിർണ്ണയ പരിശോധന (ഐ ബ്രസ്റ്റ് എക്സാം), സൗജന്യ ഗർഭാശയ കാൻസർ നിർണ്ണയ പരിശോധന,സൗജന്യ പ്രോസ്റ്റേറ്റ് കാൻസർ നിർണ്ണയ രക്ത പരിശോധന (പി.എസ്. എ), ഓവേറിയൻ കാൻസർ മാർക്കർ പരിശോധന (CA – 125) , സൗജന്യ അൾട്രാസൗണ്ട് പരിശോധന , സൗജന്യ എക്സറേ പരിശോധന തുടങ്ങി മറ്റ് പരിശോധനകൾക്ക് 40 % ഇളവുകളും കൂടാതെ ശസ്ത്രക്രിയകൾക്ക് ഗണ്യമായ ഇളവുകകളും നൽകുന്നു . വിശദവിവരങ്ങൾക്കും രജിസ്ട്രേഷനും വിളിക്കുക+919645229850