കരിപ്പൂരില്‍ അഞ്ച് യാത്രക്കാരില്‍ നിന്നായി മൂന്ന് കോടിയോളം രൂപ വിലമതിക്കുന്ന സ്വര്‍ണം പിടികൂടി
മലപ്പുറം: കരിപ്പൂരില്‍ അഞ്ച് യാത്രക്കാരില്‍ നിന്നായി മൂന്ന് കോടിയോളം രൂപ വിലമതിക്കുന്ന സ്വര്‍ണം പിടികൂടി. കമ്പ്യൂട്ടര്‍ പ്രിന്ററിനുള്ളിലും വിമാനത്തിലെ ശുചിമുറിയിലെ ബേസ് ബിന്നിലും ഒളിപ്പിച്ച സ്വര്‍ണമാണ് പിടിച്ചത്. 5 കിലോയോളം സ്വര്‍ണമാണ് കടത്തിക്കൊണ്ടുവന്നത്.ഇന്നലെയും ഇന്ന് രാവിലെയും നടത്തിയ പരിശോധനയിലാണ് ഇത്രയധികം സ്വര്‍ണം പിടികൂടിയത്. കമ്പ്്യൂട്ടര്‍ പ്രിന്ററിനുള്ളില്‍ മലപ്പുറം ആതവനാട് സ്വദേശി അബ്ദുള്‍ ആഷിഖാണ് സ്വര്‍ണം കടത്തിയത്. ഇയാളില്‍ നിന്നും 995 ഗ്രാം സ്വര്‍ണം കസ്റ്റംസ് കണ്ടെടുത്തു. കളളക്കടത്ത് സംഘം ഇയാള്‍ക്ക് 90,000 രൂപയാണ് പ്രതിഫലം വാഗ്ദാനം നല്‍കിയതെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.മറ്റ് രണ്ട് കേസുകളില്‍ ശരീരത്തിനുള്ളില്‍ ഒളിപ്പിച്ചാണ് സ്വര്‍ണം കൊണ്ടുവന്നത്. തവനൂര്‍ സ്വദേശി അബ്ദുള്‍ നിഷാറും കൊടുവള്ളി സ്വദേശി സുബൈറുമാണ് പിടിയിലായത്. ഇരുവര്‍ക്കും കള്ളക്കടത്ത് സംഘം70,000വും 50,000 രൂപയും പ്രതിഫലം വാഗ്ദാനം ചെയ്തതെന്നും കസ്റ്റംസ് പറയുന്നു.വില്യാപ്പള്ളി സ്വദേശി അഫ്താബ് ജാമിനുള്ളില്‍ ഒളിപ്പിച്ച നിലയിലാണ് സ്വര്‍ണം കടത്തിയത്. കരിപ്പൂര്‍ വിമാനത്താവളത്തില്‍ എത്തിച്ച ശേഷം സ്വര്‍ണം മറ്റാര്‍ക്കോ കൈമാറാനാണെന്നാണ് കസ്റ്റംസ് സംശയിക്കുന്നത്.