ആഘോഷമായി പ്രസ് ക്ലബ് കുടുംബമേള

Spread the love

തിരുവനന്തപുരം: റിപ്പബ്ലിക് ദിനത്തിൽ തിരുവനന്തപുരം പ്രസ് ക്ലബിൻ്റെ കുടുംബമേള മാധ്യമ പ്രവർത്തകരുടെയും കുടുംബാംഗങ്ങളുടെയും സംഗമ വേദിയായി. മാധ്യമ പ്രവർത്തകരായ സരസ്വതി സമ്മാൻ ജേതാവ് പ്രഭാവർമ്മ , വിവരാവകാശ കമ്മിഷണർ ഡോ.സോണിച്ചൻ പി.ജോസഫ് എന്നിവരെ ചടങ്ങിൽ ആദരിച്ചു.
ഉദയ് പാലസ് കൺവെൻഷൻ സെൻ്ററിൽ മുൻ സ്പീക്കർ എം. വിജയകുമാർ ഉദ്ഘാടനം ചെയ്തു. കെ പി സി സി മുൻ പ്രസിഡൻ്റ് കെ.മുരളീധരൻ, സി പി ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, മുൻ കേന്ദ്രമന്ത്രി വി.മുരളീധരൻ, മന്ത്രി ജി.ആർ.അനിൽ, ബിജെപി ജില്ലാ പ്രസിഡൻ്റ് വി.വി.രാജേഷ്, പി ആർ ഡി ഡയറക്ടർ ടി.വി.സുഭാഷ്, പ്രൊഫ അലിയാർ, കവി പ്രഭാവർമ്മ , വിവരാവകാശ കമ്മിഷണർ ഡോ.സോണിച്ചൻ പി.ജോസഫ്, ഗായകൻ പന്തളം ബാലൻ, കവി ഗിരീഷ് പുലിയൂർ , പത്രപ്രവർത്തക യൂണിയൻ സംസ്ഥാന പ്രസിഡൻ്റ് കെ.പി. റെജി, മോഹൻദാസ് ഗ്രൂപ്പ് ഒഫ് ഇൻസ്റ്റിറ്റ്യൂഷൻസ് വൈസ് ചെയർമാൻ കൃഷ്ണമോഹൻ, കസവു കട മാനേജിംഗ് ഡയറക്ടർ എസ്.സുശീലൻ എന്നിവർ സംസാരിച്ചു. പ്രസ് ക്ലബ് പ്രസിഡൻ്റ് പി.ആർ. പ്രവീണിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സെക്രട്ടറി എം.രാധാകൃഷ്ണൻ സ്വാഗതവും ട്രഷറർ വി.വിനീഷ് നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *