പദ്മശ്രീ ഡോ.കെ.എം ചെറിയാൻ്റെ വിയോഗത്തിൽ , ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ സ്ഥാപകനും, ചെയര്‍മാനുമായ ഡോ. ആസാദ് മൂപ്പന്റെ അനുശോചന സന്ദേശം

Spread the love

“ഹൃദ്രോഗചികിത്സയിൽ വിപ്ലവകരമായ മാറ്റങ്ങൾ ആവിഷ്കരിച്ച പദ്മശ്രീ ഡോ. കെ.എം. ചെറിയാന്റെ വിയോഗത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു. ഇന്ത്യയിൽ ആദ്യമായി കൊറോണറി ആർട്ടറി ബൈപാസ് സർജറി അദ്ദേഹം വിജയകരമായി പൂർത്തിയാക്കിയത് ഈ അവസരത്തിൽ സ്മരിക്കാതെ വയ്യ. അദ്ദേഹത്തിൻ്റെ മേഖലയിൽ അദ്ദേഹം കൈവരിച്ച പ്രാവീണ്യവും അടങ്ങാത്ത ആത്മസമർപ്പണവും എടുത്തുകാണിക്കാൻ മറ്റൊരു ഉദാഹരണവും എടുത്തുപറയേണ്ടതില്ല. എണ്ണമറ്റ ജീവനുകൾ രക്ഷിച്ചുകൊണ്ട് വൈദ്യശാസ്ത്രരംഗത്ത് പകരംവെയ്ക്കാൻ കഴിയാത്ത ഒരു ഐതിഹാസിക ജീവിതമാണ് അദ്ദേഹം നയിച്ചിരുന്നത്. ഈ വിഷമഘട്ടത്തിൽ, ആസ്റ്റർ ഡി.എം. ഹെൽത്ത്കെയറിൻ്റെ പേരിൽ, അദ്ദേഹത്തിൻ്റെ കുടുംബത്തെ അനുശോചനം അറിയിക്കുന്നു. അദ്ദേഹത്തിൻ്റെ ആത്മാവിന് നിത്യശാന്തിയുണ്ടാകാൻ പ്രാർത്ഥിക്കുന്നു.”

Leave a Reply

Your email address will not be published. Required fields are marked *