മനുഷ്യജീവനു നേർക്ക് കണ്ണടക്കുന്ന ക്രൂരതകോർപറേഷൻ അവസാനിപ്പിക്കണം:
വിമന്‍ ജസ്റ്റിസ് മൂവ്മെൻറ്
അപകടാവസ്ഥയിലായ ഫ്ലാറ്റ് സമുഛയത്തിലെ അന്തേവാസികളുടെ ജീവനോടും പുനരധിവാസത്തോടും കോർപറേഷൻ തുടരുന്ന കണ്ണടച്ച ക്രൂരത അവസാനിപ്പിക്കണമെന്ന്
വിമന്‍ ജസ്റ്റിസ് മൂവ്മെൻറ് കോഴിക്കോട് ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു.
വലിയങ്ങാടിയിലെ നാലുപേരുടെ മരണത്തിനിടയാക്കിയ കെട്ടിട ഭീഷണി നിലനിൽക്കുന്ന സമാന സന്ദർഭത്തിൽ കോഴിക്കോട് വെള്ളയിൽ ബീച്ചിൽ താമസിക്കുന്ന കുടുംബങ്ങളെ സന്ദർശിച്ച വിമൻ ജസ്റ്റിസ് ഭാരവാഹികളോട് താമസക്കാർ തങ്ങളുടെ വിഷമാവസ്ഥയും അധികാരികളുടെ അവഗണനയും വെളിപ്പെടുത്തി
നാലു പതിറ്റാണ്ടിലേറെ കാലം പഴക്കമുള്ള ചേരി നിർമ്മാർജ്ജന പദ്ധതിയുടെ ഭാഗമായി നിർമ്മിച്ച ഫ്ലാറ്റ് സമുഛയം കേടുപാടുകൾ സംഭവിച്ച് ജീവന് ഭീഷണിയായി
കെട്ടിട ഭാഗങ്ങൾ തകർന്നുവീണു പരിക്കുപറ്റിയ സന്ദർഭങ്ങളിലും മറ്റും കോർപ്പറേഷൻ ഓഫീസുകൾ കയറിയിറങ്ങാൻ തുടങ്ങി വർഷങ്ങൾ കഴിഞ്ഞിട്ടും അറ്റകുറ്റപ്പണികളോ പകരം താമസ സംവിധാനങ്ങളോ നൽകാതെ രോഗികൾ ഉൾപ്പെടുന്ന പാവപ്പെട്ടവരുടെ ജീവൻ വെച്ച് കളിക്കുകയാണ് സർക്കാരും കോർപ്പറേഷൻ അധികാരികളും. ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റും ബദൽ താമസ സൗകര്യങ്ങളും ഉൾപ്പെടെ
അന്തേവാസികളുടെ മനുഷ്യാവകാശങ്ങളോട് അനുകൂലമായ ഇടപെടൽ ഉടൻ ഉണ്ടായില്ലെങ്കിൽ അന്തേവാസികൾക്കൊപ്പം ശക്തമായ സമരമുഖം തുറക്കുമെന്ന് വിമൻ ജസ്റ്റിസ് അറിയിച്ചു. സംസ്ഥാന സമിതി അംഗം സുഫീറ എരമംഗലം, ജില്ല വൈസ് പ്രസിഡൻറ് തൗഹീദ് അൻവർ,ജില്ലാ കമ്മിറ്റി അംഗങ്ങളായ ബൽക്കീസ് പുതിയപാലം ഷാഹിൻ ഖയ്യും ഫസീല വെള്ളയിൽ തുടങ്ങിയവർ സന്ദർശനത്തിന് നേതൃത്വം നൽകി.

