പ്രശസ്ത കാര്‍ട്ടൂണിസ്റ്റ് സുകുമാര് അന്തരിച്ചു
പ്രശസ്ത കാര്‍ട്ടൂണിസ്റ്റ് സുകുമാര്(91)അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്നായിരുന്നു അന്ത്യം. കേരള കാര്‍ട്ടൂണ്‍ അക്കാദമിയുടെ സ്ഥാപക അംഗവും മുന്‍ ചെയര്‍മാനുമായിരുന്നു. കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ഉള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്.ആറ്റിങ്ങല്‍ വീരളത്ത് മഠത്തില്‍ സുബ്ബരായന്‍ പോറ്റി-കൃഷ്ണമ്മാള്‍ ദമ്പതികളുടെ മകനായി 1932ല്‍ ജനനം. തിരുവനന്തപുരം യൂനിവേഴ്‌സിറ്റി കോളജില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. മാതൃഭൂമി, മലയാള മനോരമ, ജനയുഗം, ശങ്കേഴ്‌സ് വീക്ക്‌ലി തുടങ്ങിയ പ്രസിദ്ധീകരണങ്ങളില്‍ വരിച്ചിട്ടുണ്ട്.