പയ്യന്നൂർനഗരത്തിൽ വ്യാപാര സ്ഥാപനങ്ങൾ കുത്തിതുറന്ന് കവർച്ച
പയ്യന്നൂർ : നഗരത്തിൽ വ്യാപാര സ്ഥാപനങ്ങൾ കുത്തിതുറന്ന് കവർച്ച.നഗരത്തിൽ വ്യാപാര സ്ഥാപനങ്ങൾ കുത്തിതുറന്ന് കവർച്ച. ടൗണിലെ സുൾഫെക്സ് മാട്രക്സ് ആൻ്റ് ഫർണിച്ചർ വ്യാപാര സ്ഥാപനത്തിലും തൊട്ടടുത്ത ഐ മാക്സ്ഫൂട് വേർ സ്ഥാപനത്തിലും മൈത്രീ ഹോട്ടലിലുമാണ് മോഷണം നടന്നത്. സുൾ ഫെക്സ് സ്ഥാപനത്തിൻ്റെ പിറക് വശത്തെ ഷീറ്റ് ജനാലകൾ തീക്കി തുറന്ന് അകത്ത് കടന്ന മോഷ്ടാവ് സാധനസാമഗ്രികൾ വലിച്ച് നീക്കുകയും മേശ തള്ളി തുറന്ന് അകത്ത് സൂക്ഷിച്ച 15,000 രൂപയും തൊട്ടടുത്ത് പ്രവർത്തിക്കുന്ന പഴയങ്ങാടി ബീവി റോഡ് സ്വദേശി നൗഫലിലെ ഉടമസ്ഥതയിലുള്ള ഐമാക്സ് ഫൂട് വേർ ആൻ്റ് ബാഗ് സ് കടയുടെ പിറക് വശത്തെ വെൻ്റിലേഷൻഡോർ തകർത്ത് അകത്ത് കയറിയ മോഷ്ടാവ് മേശയിൽ സൂക്ഷിച്ച 51,000 രൂപയും വില പിടിപ്പുള്ള ബാഗും ചെരിപ്പും കവർന്നു.സമീപത്തായി നമ്പ്യാത്ര കൊവ്വൽ ക്ഷേത്ര റോഡിൽ പ്രവർത്തിക്കുന്നമൈത്രി ഹോട്ടലിൻ്റെ പിൻവശത്തെ വാതിൽ കുത്തിതുറന്ന് അകത്ത് കയറിയ മോഷ്ടാവ് പാത്രങ്ങളും സാധനങ്ങളും തള്ളിയിട്ട് നശിപ്പിച്ച ശേഷം മേശവലിപ്പിൽ സൂക്ഷിച്ച ചില്ലറ നാണയ തുട്ടുകൾ ഉൾപ്പെടെ മൂവായിരം രൂപയും കവർന്നു. സുൾ ഫെക്സ് ഷോറൂമിൽ സ്ഥാപിച്ച നിരീക്ഷണ ക്യാമറയിൽ നിന്നുംമോഷ്ടാവിൻ്റെ ദൃശ്യം കണ്ടെത്തിയിട്ടുണ്ട്. വിവരമറിയിച്ചതിനെ തുടർന്ന് പയ്യന്നൂർ പോലീസ് സ്ഥലത്തെത്തി പരിശോധിച്ചു.