മയക്കുമരുന്നു കടത്തും,വിതരണവും തടയും ;ഡിവൈ എസ്പി.ഷാജി ഇന്നലെ പിടികൂടിയത് നിരവധി കേസിലെ ശാന്തിഭൂഷനെ

Spread the love

തിരുവനന്തപുരം ; നിരവധി പോലീസ് സ്റ്റേഷനിലും തിരുവനന്തപുരം ജില്ലയിലും കേരളത്തിലെ മറ്റു ജില്ലകളിലും തിരുവനന്തപുരം ജില്ലയിലെ വിവിധ എക്സൈസ് റേഞ്ച് പ്രദേശങ്ങളിലും അടക്കം 27 ഗുരുതര ക്രിമിനൽ കുറ്റകൃത്യങ്ങൾ ചെയ്ത കേസിലെ അതീവ ഗുരുതര പ്രതിയും നെയ്യാറ്റിൻകര പോലീസ് സ്റ്റേഷൻ പരിധിയിലെ അറിയപ്പെടുന്ന റൗഡിയും , ഗുണ്ടാ ഗണത്തിൽ പെട്ടതുമായ തിരുവനന്തപുരം ജില്ലയിൽ നെയ്യാറ്റിൻകര താലൂക്കിൽ അതിയന്നൂർ വില്ലേജിൽ ആറാലുംമൂട് പുത്തനമ്പലം വേണു വിലാസം വീട്ടിൽ ആറാലുംമൂട് , മണലൂർ കൂട്ടപ്പന കീർത്തന ഹൗസിൽ ശാന്തിഭൂഷൺ വയസ്സ് 42 നെ പത്തര കിലോ കഞ്ചാവ് മായി നെയ്യാറ്റിൻകര പോലീസ് കഴഞ്ഞദിവസം അറസ്റ്റ് ചെയ്തു .

പോലീസ് ഉദ്യോഗസ്ഥരെ തട്ടിക്കൊണ്ടുപോകൽ ,പോലീസ് ഉദ്യോഗസ്ഥരെ ആക്രമിക്കൽ ആയുധം കൊണ്ട് ആക്രമിക്കൽ ,വാളു കാട്ടി ഭീഷണിപ്പെടുത്തൽ, കവർച്ച , കൂട്ടായ്മ കവർച്ച, മോഷണം, പിടിച്ചുപറി സംഘം ചേർന്ന് ആക്രമണം തട്ടിക്കൊണ്ടു പോകൽ,അനധികൃത പണമിടപാടും കുറ്റകൃത്യങ്ങളും കൊലപാതക ശ്രമം, നരഹത്യാശ്രമം ചതി വഞ്ചന കബളിപ്പിക്കൽ മയക്കുമരുന്ന് കച്ചവടം, മയക്കുമരുന്ന് സംഭരിക്കൽ തുടങ്ങിയ 27 ക്രിമിനൽ കേസുകൾ .2003 കാലയളവ് മുതൽ ഇ തുവരെ ഈ പ്രതിക്കെതിരെ രജിസ്റ്റർ ചെയ്തിട്ടുള്ളത് . കേസുകളിൽ നെയ്യാറ്റിൻകര ബിഷപ്പ് ഹൗസ് ആക്രമണം, നൂർജഹാൻ എന്ന വ്യക്തിയെ കബളിപ്പിച്ച് കൊലപ്പെടുത്തിയതിന് രജിസ്റ്റർ ചെയ്ത കേസ് തുടങ്ങിയവ വളരെ പ്രധാനപ്പെട്ടതാണ്.

ശാന്തിഭൂഷനെതിരെ കാപ്പ നിയമപ്രകാരം മൂന്ന് നടപടികളും PIT NDPS പ്രകാരം ഒരു നടപടിയും 107 CRPC പ്രകാരം രണ്ടു നടപടികളും നെയ്യാറ്റിൻകര പോലീസ് സ്റ്റേഷൻ മുഖാന്തരം വിവിധ കാലഘട്ടങ്ങളിൽ സ്വീകരിച്ചിട്ടുണ്ട്.

തിരുവനന്തപുരം റൂറൽ ജില്ലാ പോലീസ് മേധാവിസുദർശൻ KS ഐ..പി..എസ് അവർകൾക്ക് ലഭ്യമാക്കിയ രഹസ്യ വിവരപ്രകാരം നെയ്യാറ്റിൻകര ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് S. ഷാജി, നെയ്യാറ്റിൻകര പോലീസ് ഇൻസ്പെക്ടർ SB. പ്രവീൺ നെയ്യാറ്റിൻകര പോലീസ് സ്റ്റേഷൻ സബ്ഇൻസ്പെക്ടർ T. ജോസ് , ഗ്രേഡ് പോലീസ് സബ് ഇൻസ്പെക്ടർ സജീവ്, ജിനു കുമാരൻ നായർ,സുരേഷ് കുമാർ, അരുൺ VJ, സി പി ഓ പോൾ തിരുവനന്തപുരം റൂറൽ ഡാൻസാഫ് ടീം അംഗങ്ങൾ എന്നിവർ ഉൾപ്പെട്ട പ്രത്യേക അന്വേഷണസംഘം ആണ് പ്രതിയെ പിടികൂടിയിട്ടുള്ളത്.

പ്രതിയെ പിടികൂടിയ നെയ്യാറ്റിൻകര ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് S. ഷാജി, നെയ്യാറ്റിൻകര പോലീസ് ഇൻസ്പെക്ടർ SB. പ്രവീൺ നെയ്യാറ്റിൻകര പോലീസ് സ്റ്റേഷൻ സബ്ഇൻസ്പെക്ടർ T. ജോസ് , ഗ്രേഡ് പോലീസ് സബ് ഇൻസ്പെക്ടർ സജീവ്, ജിനു കുമാരൻ നായർ,സുരേഷ് കുമാർ, അരുൺ VJ, സി പി ഓ പോൾ

Leave a Reply

Your email address will not be published. Required fields are marked *