പ്രസ് ക്ലബ് ക്രിക്കറ്റ് ടീമിന് വിജയം
സെൻട്രൽ ജി എസ് ടി കൗൺസിൽ സംഘടിപ്പിച്ച ജി എസ് ടി ആംനസ്റ്റി സ്കീം കപ്പ് തിരുവനന്തപുരം പ്രസ് ക്ളബ് ക്രിക്കറ്റ് ടീമിന്. തിരുവനന്തപുരം ബെല്ലിങ്ങ് ടർഫ് സ്പോർട്ട്സ് അക്കാദമിയിൽ നടന്ന മൽസരത്തിൽ തിരുവനന്തപുരം പ്രസ് ക്ളബ് ടീം ജി എസ് ടി ഇലവനെ 69 റൺസിന് പരാജയപ്പെടുത്തി . ടോസ് നേടി ബാറ്റിങ്ങ് തെരഞ്ഞെടുത്ത പ്രസ് ക്ളബ് ടീം 15 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 144 റൺസ് അടിച്ചെടുത്തു. നിസാം 23 പന്തിൽ 48 റൺസും അഖിൽ രാജ് ആർ ബി 15 പന്തിൽ 21 റൺസും നേടി. മറുപടി ബാറ്റിങ്ങിൽ ജി എസ് ടി ടീം 12.1 ഓവറിൽ 75 റൺസിന് ഓൾ ഔട്ടായി. നിസാമാണ് മാൻ ഓഫ് ദ മാച്ച്. 6 ഓവർ ലീഗ് മാച്ചിൽ ജി എസ് ടി ടീം 39 റൺസ് നേടി. 3.3 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ പ്രസ് ക്ളബ് ടീം 40 റൺസ് നേടി വിജയം സ്വന്തമാക്കി .