പത്മ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്ത് രാഷ്ട്രപതി ദ്രൗപതി മുര്‍മു
ഈ വര്‍ഷത്തെ പത്മ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു. അന്തരിച്ച സാഹിത്യകാരന്‍ എം ടി വാസുദേവന്‍ നായര്‍ക്കുള്ള പത്മവിഭൂഷന്‍ പുരസ്‌കാരം മകള്‍ അശ്വതി ഏറ്റുവാങ്ങി. രാഷ്ട്രപതി ദ്രൗപതി മുര്‍മുവാണ് പുരസ്‌കാരങ്ങള്‍ സമ്മാനിച്ചത്. ഹോക്കി താരം പി ആര്‍ രാജേഷ്, സംഗീതജ്ഞ ഡോ. കെ ഓമനക്കുട്ടിയമ്മ, സിനിമാതാരം അജിത്ത് തുടങ്ങിയവരും പുരസ്‌ക്കാരങ്ങള്‍ ഏറ്റുവാങ്ങി.
രാഷ്ട്രപതി ഭവനില്‍ വച്ചാണ് പത്മ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തത്. പുരസ്‌കാര ജേതാക്കള്‍ക്ക് രാഷ്ട്രപതി ദ്രവമതി മുര്‍മു പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു . വിഖ്യാത സാഹിത്യകാരന്‍ എം ടി വാസുദേവന്‍ നായര്‍ക്കുള്ള പത്മവിഭൂഷന്‍ പുരസ്‌കാരം മകള്‍ അശ്വതി ഏറ്റുവാങ്ങി. മരണാനന്തര ബഹുമതിയായാണ് എം ടി വാസുദേവന്‍ നായര്‍ക്ക് പത്മവിഭൂഷണ്‍ പുരസ്‌കാരം നല്‍കി രാജ്യം ആദരിച്ചത്.
മികച്ച ഹൃദയശാസ്ത്രക്രിയ ഡോക്ടര്‍ ജോസ് ചാക്കോ പെരിയപ്പുറം, മികച്ച ആതുരസേവനത്തിനുള്ള പത്മഭൂഷന്‍ പുരസ്‌കാരം ഏറ്റുവാങ്ങി. മുന്‍ ഇന്ത്യന്‍ ഹോക്കി താരവും ഒളിമ്പിക്‌സ് ജേതാവുമായ പി ആര്‍ രാജേഷ് , നടന്‍ അജിത്ത്, എന്നിവരും പത്മഭൂഷന്‍ അവാര്‍ഡ് ഏറ്റുവാങ്ങി. പ്രമുഖ സംഗീതജ്ഞയും അധ്യാപികയുമായ ഡോക്ടര്‍ കെ ഓമനക്കുട്ടിക്ക് പത്മശ്രീ അവാര്‍ഡ് സമ്മാനിച്ചു.
ഇന്ത്യന്‍ ക്രിക്കറ്റ് താരം അശ്വിന്‍ പത്മശ്രീ പുരസ്‌കാരം ഏറ്റുവാങ്ങി. അന്തരിച്ച ഗായകന്‍ പങ്കജ് ഉദാസിനുള്ള മരണാനന്തര ബഹുമതിയായ പത്മഭൂഷന്‍ ഭാര്യ ഫരീദ പങ്കജുദാസ് ഏറ്റുവാങ്ങി. 7 പത്മവിഭൂഷന്‍ പുരസ്‌കാരങ്ങളും 19 പത്മഭൂഷന്‍ 113 പത്മശ്രീ അവാര്‍ഡുകളും ആണ് ഇത്തവണ വിതരണം ചെയ്തത്. 13 പേര്‍ക്കാണ് ഇത്തവണ മരണാനന്തര ബഹുമതി പുരസ്‌കാരങ്ങള്‍ സമ്മാനിച്ചത്. 139 പത്മാ അവാര്‍ഡുകളില്‍ പത്തുപേര്‍ വിദേശികള്‍ ആയിരുന്നു.ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ആഭ്യന്തര മന്ത്രി അമിത് ഷാ ഉപരാഷ്ട്രപതി ജഗദീപ് ധന്‍ഖര്‍ തുടങ്ങി നിരവധി പേര്‍ പങ്കെടുത്തു.