ലോകമെമ്പാടുമുള്ള എല്ലാ മലയാളികൾക്കും ഐ മീഡിയയുടെ ദീപാവലി ആശംസകൾ നേരുന്നു
ലോകമെമ്പാടുമുള്ള എല്ലാ മലയാളികൾക്കും ഐ മീഡിയയുടെ ദീപാവലി ആശംസകൾ നേരുന്നു .തുലാമാസത്തിലെ അമാവാസി നാളില്‍ ഭാരതം ദീപാവലി ആഘോഷിക്കുന്നത്. തിന്മയുടെ മേല്‍ നന്മയുടെ ആഘോഷത്തെ ദീപങ്ങള്‍ തെളിച്ച് ഉത്സവമാക്കുന്നതാണ് ദീപാവലി. ഹിന്ദു, ജൈന, സിഖ് മതവിശ്വാവസികള്‍ മണ്‍വിളക്കുകള്‍ തെളിയിച്ചും പടക്കങ്ങള്‍ പൊട്ടിച്ചും ദീപാവലി ആഘോഷിക്കുന്നു. പതിനാല് വര്‍ഷത്തെ വനവാസത്തിനു ശേഷം ശ്രീരാമന്‍ അയോദ്ധ്യയില്‍ തിരിച്ചെത്തിയതിനെ പ്രതിനിധീകരിച്ചാണ് ദീപാവലി ആഘോഷിക്കുന്നതെന്ന് ഒരു വിഭാഗം വിശ്വസിക്കിന്നു.അല്ല, ശ്രീരാമന്‍ നരകാസുരനെ വധിച്ചതിന്റെ ആഘോഷമാണെന്ന് മറ്റൊരു വിഭാഗം. ജൈനമതപ്രകാരം മഹാവീരന്‍ നിര്‍വാണം പ്രപിച്ചതിനെ അനുസ്മരിക്കാനാണ് ദീപവാലി. എങ്ങനെയൊക്കയാണെങ്കിലും നവംബര്‍ രണ്ടിന് രാജ്യം ദീപാവലി ആഘോഷിച്ചു.