പൂജപ്പുര സെൻട്രൽ ജയിൽ അഞ്ചു ലക്ഷം രൂപയുടെ മോഷണം
തിരുവനന്തപുരം : പൂജപ്പുര സെൻട്രൽ ജയിൽ അഞ്ചു ലക്ഷം രൂപയുടെ മോഷണം. ജയിലിനോട് അടുത്തുള്ള തടവു പുള്ളികൾ നടത്തുന്ന കഫറ്റീരിയിലാണ് മോഷണം നടന്നത്. ഇന്ന് പുലർച്ചയോടെയാണ് സംഭവം പുറത്തറിയുന്നത്. സെൻട്രൽ ജയലിനോട് ചേർന്ന ഈ പ്രദേശം അതീവ സുരക്ഷ മേഖലയാണ് . ഇവിടെയാണ് കഫറ്റീരിയയുടെ വാതിൽ പൊളിച്ച് അകത്തു കയറി ഓഫീസ് മുറിയുടെ താക്കോൽ എടുത്ത് തുറന്ന് ലോക്കറിൽ വച്ചിരുന്ന തുക മോഷ്ടിച്ചത്.സ്ഥലത്തെകുറിച്ച് നല്ല പരിചയമുള്ള ആരോ ആണ് കവർച്ച നടത്തിയതെന്നാണ് ജയിൽ അധികൃതരുടെ നിഗമനം. സംഭവം പൂജപ്പുര പോലീസിനെ അറിയിച്ചു. പ്രദേശത്തെ മുഴുവൻ സിസിടിവികളും അടക്കം പരിശോധിക്കുകയാണ് പോലീസ്. ട്രഷറിയിൽ അടയ്ക്കാൻ വച്ചിരുന്ന പണമാണ് മോഷണം പോയത്. എന്നാൽ മോഷണം നടന്ന സ്ഥലത്ത് സിസിടിവി ഇല്ല. ഇതും ഞെട്ടലും ദുരൂഹതയുമായി മാറുകയാണ്.ഫുഡ് ഫോർ ഫ്രീഡം കഫറ്റീരിയ പൂജപ്പുരയിൽ പ്രവർത്തിക്കുന്നത്. ഈ സാഹചര്യത്തിൽ മതിയായ സുരക്ഷ 24 മണിക്കൂറും ഇവിടെ വേണ്ടതുണ്ട്. അതില്ലെന്ന് വ്യക്തമാക്കുന്നതാണ് മോഷണം. കഫറ്റീരിയയുടെ കളക്ഷൻ പണം എവിടെയാണ് വയ്ക്കുന്നതെന്ന് അറിയാവുന്ന വ്യക്തിയാകും മോഷണം നടത്തിയത് എന്നാണ് പ്രാഥമിക സൂചന. വെള്ളിയാഴ്‌ച പൊതു അവധിയായിരുന്നു. ശനിയും ഞായറും നല്ല തിരക്കും കഫറ്റീരിയയിൽ ഉണ്ടായിരുന്നു. ഈ മൂന്ന് ദിവസത്തെ കളക്ഷൻ പണവും മോഷണമായി എന്നാണ് സൂചന. തിങ്കളാഴ്‌ച പുലർച്ചയോടെയാണ് ഇക്കാര്യം അധികൃതരുടെ ശ്രദ്ധയിൽ പെട്ടത്. അപ്പോൾ തന്നെ പൂജപ്പുര പോലീസിനെ വിവരം അറിയിച്ചു. പൂജപ്പുര സെൻട്രൽ ജയിലിൽ മറ്റൊരു ഗുരുതര സുരക്ഷാ വീഴ്ച അടുത്താലത്തുണ്ടായിരുന്നു. സോളാർ പ്ലാന്റിന്റെ ഉപയോഗശൂന്യമായ ബാറ്ററികളിലെ വിലപിടിപ്പുള്ള സാധനങ്ങൾ മോഷണം പോയതായിരുന്നു ഈ സംഭവം. അഞ്ചര ലക്ഷം രൂപ വില വരുന്ന സാധനങ്ങളാണ് മോഷണം പോയത്. 300 ബാറ്ററികളിൽ നിന്നാണ് ഇത്തരത്തിൽ മോഷണം നടന്നത്.