മെഡിക്കൽ കോളേജിലെ ഡോക്ടർറുടെ ക്രൂരകൃത്യത്തിന് ഇരയായ യുവാവിന്റെ ദുരിത ജീവിതം
തിരുവനന്തപുരം : മെഡിക്കൽ കോളേജിലെ ഡോക്ടർറുടെ ക്രൂരകൃത്യത്തിന് ഇരയായ യുവാവിന്റെ ദുരിത ജീവിതം . കരമന സ്വദേശി ഷഫീക്ക് ആണ് കണ്ണിന്റെ കാഴ്ചകൾ നഷ്ടപ്പെട്ട് ഇപ്പോൾ സമൂഹത്തിൽ ദുരിത ജീവിതം അനുഭവിക്കുന്നത്. 2009 – 8-ാം മാസം 3-ാം തീയതിയാണ് തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഒരു ഡോക്ടറുടെ ചികിത്സാ പിഴവുമൂലം ഇരു കണ്ണുകളുടെ കാഴ്ച നടഷ്ടപ്പെട്ട് ഇരുട്ടിൻറെ ജീവിതത്തിലേക്ക് ഷഫീക്കിനെ നയിച്ചത്. മരുന്ന് മാറി കുത്തിവെച്ചതാണ് ഫഫീക്കിന്റെ കാഴ്ച ശക്തി നഷ്ടപ്പെടാൻ കാരണമായത്. ഇടത് കണ്ണിന്റെ കാഴ്ച പൂർണമായും സ്തംഭിച്ചു. വലതുകണ്ണിന്റെ കാഴ്ച ഭാഗികമായും ഇരുട്ടിലേക്ക് കടന്നു. മരുന്നിന്റെ ശക്തിമൂലം ശരീരമാസകലം അടർന്നു പോവുകയും മുടിയും നഖവും പൂർണ്ണമായും പൊഴിഞ്ഞ് പോകുകയും ചെയ്തു.അതേസമയം തന്റെ മകന് മെഡിക്കൽ കോളേജ് ഡോക്ടറുടെ ഭാഗത്ത് നിന്ന് ഉണ്ടായ അനീതിക്കെതിരെ പോരാടാൻ ഷഫീക്കിന്റെ ഉമ്മയും ബാപ്പയും മറ്റു സാമൂഹ്യ പ്രവർത്തകരും സെക്രട്ടറിയേറ്റിനു മുന്നിൽ മരുന്നു കുപ്പികളുമായി പ്രതിഷേധമായി രംഗത്തെത്തി. തന്റെ മകന് ഉണ്ടായ ദുരന്തം സമൂഹത്തിൽ ഇനി ഒരു യുവാക്കൾക്കും ഉണ്ടാകരുതെന്ന് പ്രാർത്ഥനയോടെയാണ് ഷെഫീക്കിന്റെ ഉമ്മ പ്രതിഷേധവുമായി സെക്രട്ടറിയേറ്റിനു മുന്നിൽ എത്തിയത്. തന്റെ മകനോട് മെഡിക്കൽകോളേജ് ആശുപത്രിയി കാട്ടിയ ക്രൂരകൃതത്തിനെതിരെ തിരുവനന്തപുരം മെഡിക്കൽ കോളേജ് പോ ലീസ് സ്റ്റേഷനിലും മനുഷ്യാവകാശ കമ്മീഷിലും പരാതി കൊടുത്ത് കയറിയിറങ്ങിയിട്ടും കുറ്റക്കാരെ കണ്ടെത്തായോ ഇറങ്ങിട്ടും കുറ്റക്കാരെ കണ്ടെത്തായോ ഇവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കുയോ ബന്ധപ്പെട്ട അധികാരികൾക്ക് ഇതുവരെ കഴിഞ്ഞിട്ടില്ലെന്നും ഷഫീക്കിന്റെ ഉമ്മ ആക്ഷേപം ഉയർത്തി.