ഇടത് സർക്കാർ ഈ ഓണക്കാലത്തും ശമ്പളം നിഷേധിച്ച് KSRTC ജീവനക്കാരുടെ ക്ഷമ പരീക്ഷിക്കുന്നു – KST എംപ്ലോയീസ് സംഘ് (BMS)
ശമ്പളവും ആനുകൂല്യങ്ങളും നിഷേധിച്ച് KSRTC ജീവനക്കാരെ കൊല്ലക്കൊല ചെയ്യുന്നതിനെതിരെ KST എംപ്ലോയീസ് സംഘ് (BMS) പ്രതീകാത്മകമായി ശവമഞ്ചം വഹിച്ച് വിലാപയാത്ര നടത്തി. ജൂലൈ മാസത്തെ ശമ്പളം അനുവദിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് ട്രാൻസ്പോർട്ട് ഭവനിൽ നിന്ന് വിലാപയാത്ര സെക്രട്ടറിയറ്റിൽ എത്തി അവസാനിപ്പിച്ചു.സെക്രട്ടറിയേറ്റിന് മുന്നിൽ നടന്ന പ്രതിഷേധ സംഗമം എംപ്ലോയീസ് സംഘ് സംസ്ഥാന ജനറൽ സെക്രട്ടറി എസ് അജയകുമാർ ഉദ്ഘാടനം ചെയ്തു. ജൂലൈ മാസത്തിൽ 230 കോടി രൂപ ഖജനാവിൽ അടച്ചിടും ആ പണം കൊണ്ടുവന്ന് അടച്ച ജീവനക്കാർക്ക് ശമ്പളം നൽകാത്തത് സർക്കാരിന്റെ ധാർഷ്ട്യമാണ്. കഴിഞ്ഞ ഓണക്കാലത്ത് ഇടത് സർക്കാർ കാണിച്ച നെറികേട് ആവർത്തിച്ച K SRTC തൊഴിലാളികളുടെ ക്ഷമ പരീക്ഷിക്കരുത്. സമൂഹത്തിൽ ജീവക്കാനാവാതെ ഓരോ തൊഴിലാളിയും ഒരു അഗ്നിപർവ്വതമായി മാറിയിരിക്കുകയാണ്. പൊട്ടിത്തെറിക്കുന്ന സാഹചര്യം സർക്കാർ സൃഷ്ടിക്കരുത്. ജൂലൈ ആഗസ്റ്റ് മാസങ്ങളിലെ ശമ്പളവും ഓണാനൂകൂല്യങ്ങളും ഉടൻ നൽകണം. അന്തസായി പണിയെടുത്ത് അഭിമാനത്തോടെ ജീവിക്കാൻ അനുവദിച്ചേ മതിയാകൂ, എസ് അജയകുമാർ ആവശ്യപ്പെട്ടു.സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് കെ. രാജേഷ് സംസ്ഥാന ഡപ്യൂട്ടി ബനറൽ സെക്രട്ടറി പ്രദീപ് വി. നായൻ, സംസ്ഥാന ട്രഷറർ ആർ.എൽ ബിജു കുമാർ സംഫാറ സെക്രട്ടറി എൻ.എസ് രഞ്ജിത് , എസ്.വി ഷാജി എന്നിവർ പ്രതിഷേധ സമരത്തെ അഭിസംബോധന ചെയ്തു.സംസ്ഥാന വൈസ് പ്രസിഡന്റ് സുരേഷ് കുമാർ ജില്ലാ പ്രസിഡന്റുമാരായ വി.കെ. അജിത് . കെ പത്മകുമാർ , പി.കെ സുഹൃദ് കൃഷ്ണ ജില്ലാ സെക്രട്ടറിമാരായ സുരേഷ് കാവിൽ ജീവൻ സി. നായർ എസ്.ആർ. അനീഷ് എന്നിവർ വിലാപയാതക്ക് നേതൃത്വം നൽകി.