രാജ്യത്ത് കാട്ടാനകളുടെ എണ്ണം കുത്തനെ കുറയുന്നതായി റിപ്പോര്‍ട്ട്
ഡെറാഡൂണ്‍: രാജ്യത്ത് കാട്ടാനകളുടെ എണ്ണം കുത്തനെ കുറയുന്നതായി റിപ്പോര്‍ട്ട്. ഡിഎന്‍എ അടിസ്ഥാനമാക്കി നടത്തി കണക്കെടുപ്പില്‍ കഴിഞ്ഞ എട്ടു വര്‍ഷത്തിനുള്ളില്‍ രാജ്യത്തെ കാട്ടാനകളുടെ എണ്ണത്തില്‍ 25 ശതമാനത്തിന്റെ കുറവാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. രാജ്യവ്യാപകമായി ആദ്യമായാണ് ഡിഎന്‍എ അടിസ്ഥാനമാക്കി കണക്കെടുപ്പ് നടത്തിയത്.വനനശീകരണവും മനുഷ്യനും വന്യമൃഗങ്ങളുമായുളള സംഘര്‍ഷവും മൂലമാണ് കാട്ടാനകളുടെ എണ്ണത്തില്‍ കുറവുണ്ടാകാന്‍ കാരണമെന്നാണ് വിലയിരുത്തല്‍. ഇന്നലെ പുറത്തിറങ്ങിയ റിപ്പോര്‍ട്ട് പ്രകാരം രാജ്യത്ത് ആകെയുള്ള ആനകളുടെ എണ്ണം 22,446 എണ്ണമാണ്. 2017 ല്‍ രാജ്യത്ത് 29,964 കാട്ടാനകളാണ് ഉണ്ടായിരുന്നത്.വൈല്‍ഡ്ലൈഫ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ നേതൃത്വത്തില്‍ നടന്ന ഈ കണക്കെടുപ്പ് കൂടുതല്‍ ശാസ്ത്രീയമായ ഡിഎന്‍എ മാര്‍ക്ക് റീ ക്യാപ്ച്ചര്‍ രീതിയിലാണ് നടത്തിയത്. ഡിഎന്‍എ അടിസ്ഥാനമാക്കിയുള്ള ആനകളുടെ എണ്ണം സംബന്ധിച്ച് ലോകത്തിലെ ആദ്യത്തെ സമഗ്രമായ കണക്കെടുപ്പാണിതെന്നു വൈല്‍ഡ് ലൈഫ് ശാസ്ത്രജ്ഞന്‍ ഡോ.ഖമര്‍ ഖുറേഷി പറഞ്ഞു. ‘ഇതൊരു ബൃഹത്തായ ശാസ്ത്രീയ പ്രവര്‍ത്തനമാണെന്നും അദ്ദേഹം പറഞ്ഞു. വനനശീകരണം, ആവാസവ്യവസ്ഥയുടെ വിഘടനം, ആനത്താര ഇല്ലാതാകല്‍ ആനയും മനുഷ്യരും തമ്മിലുള്ള സംഘര്‍ഷം വര്‍ധിപ്പിക്കുന്നതായും. അദ്ദേഹം മുന്നറിയിപ്പ് നല്‍കി, .ആസാം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ പൊതുവെ ആനയെ വേട്ടയാടുന്നതില്‍ കുറവു വന്നിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.