ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെന്റ് ആക്ട് ഉടൻ നടപ്പിലാക്കുക ; GHAF കലക്റ്ററേറ്റ് ധർണ“
കോഴിക്കോട് : കേരളത്തിൽ 2018ൽ പ്രാബല്യത്തിൽ വന്ന ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെന്റ് ആക്ട് പൂർണമായ രൂപത്തിൽ ഉടൻ നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ‘ഗ്ലോബൽ ഹ്യൂമൻ അഫയേഴ്‌സ് ഫോറം’ (GHAF) കലക്റ്ററേറ്റ് പടിക്കൽ ധർണ സമരം സംഘടിപ്പിച്ചു. ചികിത്സയുടെ പേരിലുള്ള ഹോസ്പിറ്റലുകളുടെ കൊള്ളക്ക് അറുതി വരുത്താനുതകുന്ന ഈ നിയമം നടപ്പിൽ വരുത്തുന്നതിൽ അധികൃതർ അലംഭാവം c GHAF നിർദ്ദേശിച്ചു. അഡ്വ. ഷാജി പയ്യന്നൂർ ധർണ സമരം ഉദ്ഘാടനം ചെയ്തു. GHAF കോഴിക്കോട് ജില്ല ചെയർമാൻ അബ്ദുൽ ലത്തീഫ് ഇ കെ അധ്യക്ഷം വഹിച്ചു.
ജയരാജൻ മൂടാടി, യുസുഫ് അലനല്ലൂർ, സുരേഷ് ബാബു കെ എം, യുസഫലി മടവൂർ, ഷെറീന ഷിറിൻ, അരുൺ കുമാർ, നൂർജഹാൻ, മൊയ്‌ദീൻ കുറ്റിക്കാട്ടൂർ, ഹസീന കല്ലേരി, ഫാസിൽ പോലൂർ, ഷമീന അരക്കിണർ, മനോജ് കരുമല എന്നിവർ സംസാരിച്ചു.
സി കെ കോയ സ്വാഗതവും അർഷാദ് ഓമശ്ശേരി നന്ദിയും പറഞ്ഞു.