കേരള ഭാഷാ ഇൻസ്റ്റിറ്റ്യുട്ട് മാര്‍ ഇവാനിയോസ് കോളെജില്‍ സെമിനാറും പുസ്തകപ്രകാശനവും നടത്തി

Spread the love

തിരുവനന്തപുരം : പി.ജി. സദാനന്ദന്‍ രചിച്ച് കേരള ഭാഷാ ഇൻസ്റ്റിറ്റ്യുട്ട് പ്രസിദ്ധീകരിച്ച ‘ചാർലി ചാപ്ലിൻ ജീവിതവും കലയും’ എന്ന പുസ്തകപ്രകാശനവും ഏകദിനസെമിനാര്‍ ഉദ്ഘാടനവും തിരുവനന്തപുരം നാലാഞ്ചിറ മാർ ഇവാനിയോസ് കോളെജ് സെമിനാര്‍ ഹാളില്‍ കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയർമാൻ പ്രേംകുമാർ നിർവഹിച്ചു. അഭിനേത്രി മല്ലിക സുകുമാരൻ പുസ്തകം ഏറ്റുവാങ്ങി. മാർ ഇവാനിയോസ് കോളെജ് മലയാളവിഭാഗത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പരിപാടിയില്‍ കേരള ഭാഷാ ഇൻസ്റ്റിറ്റ്യുട്ട് ഡയറക്ടർ ഡോ. എം. സത്യൻ അധ്യക്ഷനായി. മാർ ഇവാനിയോസ് കോളെജ് വൈസ് പ്രിൻസിപ്പാൾ രവ.ഫാദര്‍ വിന്‍സി വര്‍ഗീസ്‌ ആമുഖഭാഷണം നടത്തി. അഭിനേതാവും അധ്യാപകനുമായ ഡോ. ടി. ആരോമൽ പുസ്തകം പരിചയപ്പെടുത്തി. മലയാളവിഭാഗം അധ്യാപിക ഡോ. രേഷ്മ കെ.ആര്‍., പി.ജി. സദാനന്ദന്‍ എന്നിവർ സംസാരിച്ചു. കേരള ഭാഷാ ഇൻസ്റ്റിറ്റ്യുട്ട് അസി. ഡയറക്ടര്‍ എന്‍. ജയകൃഷ്ണന്‍ സ്വാഗതവും മലയാളവിഭാഗം അധ്യക്ഷ ഡോ. സജിത ബി. എൽ. നന്ദിയും പറഞ്ഞു. തുടര്‍ന്ന് നടന്ന ‘ചാർളി ചാപ്ലിൻ മാനവികതയുടെ തെരുവുവെളിച്ചം’ എന്ന സെഷനിൽ ചലച്ചിത്ര നിരൂപകൻ പി. പ്രേമചന്ദ്രൻ വിഷയാവതരണം നടത്തി സംസാരിച്ചു. ‘ചിരിയുടെ പൊരുളും ചേരുവകളും മലയാളസിനിമയിലെ ഹാസ്യാഖ്യാനങ്ങൾ’ എന്ന സെഷനിൽ ചലച്ചിത്ര നിരൂപകൻ ഡോ. ശിവകുമാർ ആർ. പി. വിഷയാവതരണം നടത്തി സംസാരിച്ചു. മലയാളവിഭാഗം അസിസ്റ്റന്റ് പ്രൊഫസർമാരായ ടോജി വർഗീസ് ടി., ഡോ. ദീപ മേരി ജോസഫ് എന്നിവർ മോഡറേറ്റർമാരായി. കേരള ഭാഷാ ഇൻസ്റ്റിറ്റ്യുട്ട് സബ് എഡിറ്റർ ശ്രീരാജ് കെ. വി. നന്ദി പറഞ്ഞു. തുടർന്ന് 2. 30 മുതൽ ചാർളി ചാപ്ലിന്റെ ‘ദ കിഡ്’ എന്ന ചലച്ചിത്രപ്രദർശനവുമുണ്ടായി.കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിക്കുന്ന പുസ്തകങ്ങൾ വായനക്കാർക്കരികിലേക്ക് എത്തിക്കുക എന്ന ഉദ്ദേശ്യത്തോടെ പ്രവര്‍ത്തനമാരംഭിച്ച കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ സഞ്ചരിക്കുന്ന പുസ്തകശാല കോളെജില്‍ എത്തിയത് വായനക്കാര്‍ക്ക് പുസ്തകങ്ങള്‍ വാങ്ങാനുള്ള സുവര്‍ണാവസരമായി.

Leave a Reply

Your email address will not be published. Required fields are marked *