വിയ്യൂര്‍ ജയിലില്‍ തടവില്‍ കഴിയുകയായിരുന്ന ഗുണ്ടാ നേതാവ് തക്കാളി രാജീവ് മരിച്ചു
വിയ്യൂര്‍ ജയിലില്‍ തടവില്‍ കഴിയുകയായിരുന്ന ഗുണ്ടാ നേതാവ് തക്കാളി രാജീവ് മരിച്ചു. നെഞ്ച് വേദനയെ തുടര്‍ന്ന് ഇന്നലെ തൃശൂര്‍ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.മൃതദേഹം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.കൊലപാതകശ്രമം, കവര്‍ച്ച എന്നിവ ഉള്‍പ്പെടെ ഒട്ടേറെ ക്രിമിനല്‍ കേസുകളിലെ പ്രതിയായിരുന്നു തക്കാളി രാജീവ്. ഇയാളെ മുമ്പ് കാപ്പ പ്രകാരം ഒരു വര്‍ഷം നാട് കടത്തിയിരുന്നു. അതിനുശേഷം വീണ്ടും കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടിരുന്നു.