തിരുവനന്തപുരം മൃഗശാലയിൽ കടുവയുടെ ആക്രമണത്തിൽ ജീവനക്കാരന് പരിക്ക്
തിരുവനന്തപുരം മൃഗശാലയിൽ കടുവയുടെ ആക്രമണത്തിൽ ജീവനക്കാരന് പരിക്ക്. ‘സൂപ്പർവൈസർ രാമചന്ദ്രനാണ് കടുവയുടെ ആക്രമണത്തിൽ പരുക്കേറ്റത്. വെള്ളം ഒഴിച്ച് കൊടുക്കുന്നതിനിടെ ഇരുമ്പ് കൂടിന്റെ കമ്പികൾക്കിടയിലൂടെ കയ്യിട്ട് ആക്രമിക്കുകയായിരുന്നു. തലയ്ക്കു പരുക്കേറ്റ രാമചന്ദ്രനെ തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് മാറ്റി. തലയിൽ ആറു തുന്നൽ ഉണ്ട്. പരുക്കേറ്റ രാമചന്ദ്രനെ ജനറൽ ആശുപത്രിയിലേക്കാണ് ആദ്യം എത്തിച്ചു. പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് മാറ്റുകയായിരുന്നു.