സാധാരണക്കാരയായ ജനങ്ങൾക്ക് 20 രൂപക്ക് ഊണ് വെച്ച് വിളമ്പിയ കുടുംബശ്രീ ഹോട്ടലുകാർ ആത്മഹത്യാവക്കിൽ

തിരുവനന്തപുരം : സാധാരണക്കാരയായ ജനങ്ങൾക്ക് 20 രൂപക്ക് ഊണ് വെച്ച് വിളമ്പിയ കുടുംബശ്രീ ഹോട്ടലുകാർ ആത്മഹത്യാവക്കിൽ . കുടുംബശ്രീ ഹോട്ടലുകാർ പ്രതിഷേധമായി സെക്രട്ടറിയേറ്റിന് മുന്നിൽ. പ്രതിഷേധസമരം മലപ്പുറം എം.എൽ.എ ഹമീദ് ഉദ്ഘാടനം നിർവഹിച്ചു.ഹോട്ടൽ നടത്തിപ്പിന് സാധനം വാങ്ങിയ വകയിൽ ലക്ഷക്കണക്കിന് രൂപ ബാധ്യത വന്ന് സംരംഭകരായ കുടുംബശ്രീ ഹോട്ടലുകാരായ വനിതകൾ പ്രതിസന്ധിലായത് . വഴിയാധാരമായ കുടുംബശ്രീ ഹോട്ടലുകാർ സബ്സിഡി പോലും സർക്കാർ നൽകുന്നില്ല. സംസ്ഥാനത്ത് 144 ഹോട്ടലുകളാണ് സർക്കാർ സബ്സിഡി പദ്ധതിയിൽ പ്രവർത്തിക്കുന്നത്. ഇതിൽ പത്തോളം ഹോട്ടലുകൾ പ്രതിസന്ധി താങ്ങാനാവാതെ അടച്ചു പൂട്ടി. അവിടെ ജോലി ഉപജീവനത്തിന് ചെയ്തുകൊണ്ടിരുന്ന കുടുംബശ്രീ വനിതകൾക്ക് നിത്യ വരുമാനമില്ലാതെ പട്ടിണിയിലേക്ക് കടന്നു.അടച്ചുപൂട്ടിയാൽ കടക്കാർ വീട്ടിൽ വന്ന് വസൂലാക്കുമെന്നതിനാലും സർക്കാറിൽ നിന്ന് കിട്ടാനുള്ള കുടിശ്ശിക കിട്ടാതെ പോകുമെന്നും ഭയന്നാണ് പലരും ഈ രംഗത്ത് പിടിച്ചു നിൽക്കുന്നത്. 20 രൂപക്ക് ഊൺ കൊടുക്കുന്ന സർക്കാർ പദ്ധതിയിലാണ് നിർധനവനിതകളുടെ സംരംഭങ്ങൾ പെട്ടത് . കോവിഡ് കാലത്ത് സാമൂഹിക അടുക്കളിൽ ഭക്ഷണമുണ്ടാക്കി സർക്കാർ പറഞ്ഞിടത്തെല്ലാമെത്തിച്ചു കൊടുത്തവരാണ് കുടുംബശ്രീ ജനകീയ ഹോട്ടലുകാർ.സർക്കാർ വഴിയിൽ വെച്ച് സബ്സിഡി പിൻവലിക്കുക മാത്രമല്ല മലപ്പുറം ജില്ലയിൽ മാത്രം എട്ട് കോടി രൂപ ബാധ്യതയുമാക്കി. നിരന്തര മുറവിളിക്കൊടുവിൽ രണ്ട് കോടി നൽകി. ബാക്കി ആറ് കോടി എന്ന് കിട്ടുമെന്ന് ഒരു ഉറപ്പുമില്ല. സബ്സിഡി നിർത്തിയതോടെ കച്ചവടത്തിന്റെ ഗതി മാറി. വില കൂട്ടിൽ വിൽക്കാൻ തുടങ്ങിയതോടെ കച്ചവടം പകുതിയിലേറെ കുറഞ്ഞു. ജീവനക്കാർക്ക് ശമ്പളം കൊടുക്കാനാവാതെ നടത്തിപ്പുകാർ പ്രതിസന്ധിയലായി. സാധനം വാങ്ങിയവകയിൽ പലചരക്ക് കടകളിൽ വലിയ ബാധ്യതയും വന്നു. ഇത് തീർക്കാൻ ബാങ്കിൽ ആധാരവും സ്വർണവും പണയം വെച്ച് വായ്പ വാങ്ങി കടത്തിൻമേൽ കടം കയറിയ അവസ്ഥയിലായി.