നെയ്യാറ്റിൻകര അതിയന്നൂരിൽ യുവതിക്ക് വെട്ടേറ്റു
നെയ്യാറ്റിൻകര : നെയ്യാറ്റിൻകര അതിയന്നൂരിൽ യുവതിക്ക്
വെട്ടേറ്റു .അതിയന്നൂർ ,ശാസ്താംതല ,കുളവരമ്പു,പ്ലാൻമുടമ്പു പുത്തൻ വീട്ടിൽ ,സൂര്യഗായത്രി 28 നാണ്
ഇന്നലെ രാവിലെ 11.30 വെട്ടേറ്റത് .വീട്ടിലേക്കു വെട്ടുകത്തിയുമായി കയറിവന്നആൺസുഹൃത്തായ സച്ചുവെന്ന വിപിൻ തലങ്ങും വിലങ്ങും വെട്ടുകയായിരുന്നു .വീടിന്റെ ടെറസ്സിലേക്കു ഓടിക്കയറിയെങ്കിലും മർദനം തുടരുകയായിരുന്നു. കൈക്കും കാലിനും മുറിവേറ്റ സൂര്യഗായത്രിയെ വലിച്ചു ഇഴച്ചു വീടിന്റെ
മുൻവശത്തെ മുറിയിൽ കൊണ്ടിട്ടു .രക്തത്തിൽ കുളിച്ചുകിടന്ന യുവതിയെ വിപിൻ വിപിൻന്റെ ബൈക്കിൽ
നെയ്യാറ്റിൻകര ആശുപത്രിയിൽ കൊണ്ടു വരവേ ആശുപത്രിയുടെ മുൻപിൽ വച്ചു ബൈക്കിലിരുന്ന
സൂര്യഗായത്രി റോഡിലേക്ക് ബോധം പോയി വീണു.ഈ സമയം ആൺ സുഹ്ര്ത്തു വിപിൻ ബൈക്ക് എടുത്തു സ്ഥലം വിട്ടു.
ആശുപത്രിയുടെ മുന്നിൽ നിന്ന അന്യസംസ്ഥാന ത്തൊഴിലാളിയും സമീപത്തുണ്ടായിരുന്ന ആംബുലൻസ് ഡ്രൈവറും ചേർന്ന് വെട്ടേറ്റു കിടന്ന യുവതിയെ നെയ്യാറ്റിൻകര ആശുപത്രിയിലെ ക്യാഷ്വലിറ്റയിൽ എത്തിക്കുകയായിരുന്നു .മാ രകമുറിവുകളായതിനാൽ പ്രധമ ശുശ്രൂഷ നൽകിയ ശേഷം .108 ഇൽ കയറ്റി തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി. സൂര്യഗായത്രിയെ വെട്ടിപ്പരിക്കേൽപ്പിച്ച ആൺ സുഹ്ര്ത്തു വിപിനെ നെയ്യാറ്റിൻകര പോലീസ്
കയ്യോടെ പിടികൂടിയിട്ടുണ്ട് .
സൂര്യ ഗായത്രി വിവാഹിതയാണ് .ഭർത്താവുമായി അകന്നു കഴിയുന്നു .കടകളിൽ സെയിൽസ് ഗേൾ
ആയി നോക്കിവന്നിരുന്നു .അടുത്തിടെ തിരുവനന്തപുരത്തെ ഒരു ആശുപത്രിയിൽ ജോലി ചെയ്തു വരുന്നു .
ആൺ സുഹ്ര്ത്തു വിപിനെ കൂടാതെ മറ്റൊരു സുഹൃത്ത് കൂടി സൂര്യഗായത്രിക്കുണ്ട് .ഇത് വിപിൻ വിലക്കിയിരുന്നു .ഇന്നലെ സംഭവം നടന്നവീട്ടിൽ പുതിയ ആൺസുഹൃത്തു വന്നതാണ് വെട്ടാൻ കാരണമെന്ന് നാട്ടുകാർ പറയുന്നു .കൂടുതൽ വിവരങ്ങൾ പോലീസ് അന്വേഷണത്തിലൂടെ പുറത്തുവരും .