സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരത പ്രഖാപനം ഇലക്ഷൻ ഗിമ്മിക്ക്: ചെറിയാൻ ഫിലിപ്പ്

Spread the love

സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരത പ്രഖാപനം ഇലക്ഷൻ ഗിമ്മിക്ക്: ചെറിയാൻ ഫിലിപ്പ്യുണസ്കോയുടെ മാനണ്ഡങ്ങളിൽ മിക്കവയും പാലിക്കാതെ തിടുക്കത്തിൽ കേരളത്തെ സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷതര കൈവരിച്ച ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാനമായി വ്യാഴാഴ്ച മുഖ്യമന്ത്രി പ്രഖ്യാപിക്കുന്നത് ഇലക്ഷൻ ഗിമ്മിക്ക് ആണ്.കെ.ഫോൺ മുഖേനയുടെ സാർവത്രിക ഇൻ്റർനെറ്റ് കണക്ടീവിറ്റി ഒരു മിഥ്യയാണ്. കമ്പ്യൂട്ടർ, മൊബൈൽ ഫോൺ എന്നിവയുടെ വില്പനയിൽ കേരളം മുന്നിലാണെങ്കിലും ഉപയോഗക്ഷമതയിൽ പിന്നിലാണ്.സർക്കാർ സംവിധാനങ്ങളുടെ സഹായമില്ലാതെ സ്വയമോ പൊതു സമൂഹത്തിൽ നിന്നോ ആണ് മഹാ ഭൂരിപക്ഷം കേരളീയരും ഡിജിറ്റൽ ഉപകരണങ്ങൾ ഉപയോഗിക്കാനുള്ള കഴിവ് സ്വായത്തമാക്കിയത്. ‘സർക്കാർ വകുപ്പുകളിലെ വിവിധ സേവനങ്ങൾ ഡിജിറ്റൽ സംവിധാനത്തിലൂടെ ലഭ്യമാക്കുന്നതിൽ ഇപ്പോഴും അനാസ്ഥയും കാലവിളംബവും തുടരുന്നു. ഇ-ഗവേണൻസ് നടപ്പാക്കിയ സർക്കാർ വകുപ്പുകളിലും ഫയൽ സമ്പ്രദായം നിലനിൽക്കുന്നു.ഡിജി പദ്ധതി പ്രകാരം ഡിജിറ്റൽ സാക്ഷരതയില്ലാത്ത 21,88, 398 പേരെ സർവേയിലൂടെ കണ്ടെത്തി ഇവരിൽ 21,87,996 പേർക്ക് (99.98%) പരിശീലനം നൽകിയതായ സർക്കാർ അവകാശവാദം പൊള്ളയാണ്.തദ്ദേശ സംയംഭരണ വകുപ്പ് കുടുംബശ്രീ മുഖേന നിയമിച്ച വോളണ്ടിയർമാരുടെ പ്രവർത്തനം മിക്കയിടത്തും വേണ്ടത്ര വിജയപ്രദമായില്ല.സ്കൂളുകളിൽ ഡിജിറ്റൽ വിദ്യാദ്യാസം പാഠ്യപദ്ധതിയുടെ ഭാഗമാണെങ്കിലും പലയിടത്തും വിദ്യാർത്ഥികൾക്ക് കാര്യക്ഷമമായ പരിശീലനം ലഭിച്ചിട്ടില്ല. പൊതുവിദ്യാഭ്യാസ യജ്ഞത്തിൻ്റെ ഭാഗമായി എല്ലാ സ്കൂളുകളിലും അഞ്ചു വർഷം മുമ്പ് വിതരണം ചെയ്ത കാലഹരണപ്പെട്ട കമ്പ്യൂട്ടർ, സ്ക്രീൻ, മറ്റു ഉപകരണങ്ങൾ എന്നിവ ഉപയോഗിക്കാതെ സ്റ്റോർ റൂമിൽ സൂക്ഷിച്ചിട്ടുള്ള നിരവധി സ്കൂളുകളുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *