ഇടുക്കിയിൽ കാട്ടാനക്കൂട്ടം സ്കൂള്‍ കെട്ടിടം തകര്‍ത്തു; വൻ നാശനഷ്ടം, പരിഭ്രാന്തിയോടെ ജനങ്ങൾ

Spread the love

ഇടുക്കി: മൂന്നാര്‍ കന്നിമല എസ്റ്റേറ്റില്‍ കാട്ടാന ആക്രമണം. പ്രദേശത്തിറങ്ങിയ കാട്ടാനകൂട്ടം വ്യാപക നാശം വരുത്തി. മുൻമ്പും പ്രദേശത്ത് കാട്ടാന ആക്രമണം ഉണ്ടായിട്ടുണ്ട്. കാട്ടാനകള്‍ വീണ്ടുമെത്തി നാശം വിതക്കുമോയെന്ന ആശങ്ക ഈ മേഖലയിൽ അധിവസിക്കുന്ന കുടുംബങ്ങള്‍ക്കുണ്ട്. കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു കാട്ടാനക്കൂട്ടത്തിന്റെ ആക്രമണംഉണ്ടായത്. മൂന്നാര്‍ കന്നിമല എസ്റ്റേറ്റില്‍ ഉള്ള സ്കൂൾ കെട്ടിടത്തിന് നേർക്കാണ്കാട്ടാന കൂട്ടമെത്തി ആക്രമണം നടത്തിയത്.അര്‍ധരാത്രിയോടെ ജനവാസ മേഖലയില്‍ എത്തിയ മൂന്ന് കാട്ടാനകളാണ് പ്രദേശത്ത് വ്യാപകമായി നാശം വരുത്തിയത്. ഈസ്റ്റ് ഡിവിഷനില്‍ പ്രവര്‍ത്തിക്കുന്ന എഎല്‍പി സ്‌കൂളിന്റെ ജനല്‍ ചില്ലുകള്‍ കാട്ടാനകള്‍ തകര്‍ത്തു. തുടര്‍ന്ന് സ്റ്റോര്‍ റൂമിന്റെ വാതില്‍ തകര്‍ത്ത് അരിയുള്‍പ്പെടെ 15 ദിവസത്തേക്ക് കരുതിയിരുന്ന ഭക്ഷ്യസാധനങ്ങള്‍ നശിപ്പിച്ചു.പ്രഥമാധ്യാപകന്റെ ക്വാട്ടേഴ്സിനും കേടുപാടുവരുത്തി. മുമ്ബും സ്‌കൂളിന് നേരെ കാട്ടാന ആക്രമണം ഉണ്ടായിട്ടുണ്ട്. കാട്ടാനകള്‍ വീണ്ടുമെത്തി നാശം വിതക്കുമോയെന്ന ആശങ്ക കുടുംബങ്ങള്‍ക്കുണ്ട്. മഴക്കാലമായിരുന്നിട്ട് കൂടിയും കാടിറങ്ങി ആനകള്‍ ജനവാസ മേഖലയിലേക്കെത്തി നാശം വിതക്കുന്നതില്‍ വലിയ പരിഭ്രാന്തി ഉയര്‍ന്നിട്ടുണ്ട്.കാട്ടാനശല്യത്തെ തുടർന്ന് പ്രദേശവാസികള്‍ ഭീതിയിലാണ്. കാട്ടാന ശല്യം നിയന്ത്രിക്കാന്‍ പ്രതിരോധമാര്‍ഗ്ഗങ്ങളൊരുക്കുമെന്ന് ബന്ധപ്പെട്ട വകുപ്പുകള്‍ ആവര്‍ത്തിക്കുമ്ബോള്‍ കാട്ടാന ആക്രമണം തുടരുന്നതില്‍ പ്രതിഷേധവും രൂപം കൊണ്ടിട്ടുണ്ട്. അധികൃതർ അനാസ്ഥ തുടരുന്നതിനെതിരെ പ്രദേശവാസികള്‍ പ്രതിഷേധത്തിലേക്ക് കടക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *