വർഗീയ പ്രസംഗം -പി.സി.ജോർജിനും എച്ച്.ആർ.ഡി.എസ് ഇന്ത്യ സെക്രട്ടറി അജി കൃഷ്ണനുമെതിരെ പരാതി

Spread the love

തിരുവനന്തപുരം : വിദ്വേഷ പ്രസംഗം നടത്തിയതിന് മുൻ എം.എൽ.എ പി.സി.ജോർജിനും എച്ച് ആർ ഡി എസ് ഇന്ത്യ സെക്രട്ടറി അജി കൃഷ്ണനുമെതിരെ പരാതി.അടിയന്തിരാവസ്ഥയുടെ അമ്പതാം വാർഷികവുമായി ബന്ധപ്പെട്ട് തൊടുപുഴയിൽ എച്ച്. ആർ.ഡി.എസ് സംഘടിപ്പിച്ച പരിപാടി ഉദ്ഘാടനം ചെയ്യുന്നതിനിടെ പി.സി ജോർജ് കടുത്ത മുസ്ലീം വിരുദ്ധ പരാമർശങ്ങൾ സാമൂഹ്യഐക്യം തകർക്കുന്നതാണെന്നും രാജ്യദ്രോഹത്തിന് കേസെടുക്കണമെന്നുമാണ് ആവശ്യം.യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറി എസ്.ടി.അനീഷാണ് മുഖ്യമന്ത്രിയ്ക്കും ഡി.ജി.പിയ്ക്കും ഉൾപ്പെടെ പരാതി നൽകിയത്.സമൂഹത്തിൽ വർഗീയ ചേരിതിരിവ് സൃഷ്ടിക്കുകയെന്ന ബോധപൂർവമായ ലക്ഷ്യത്തോടെ സമൂഹത്തിന്റെ കെട്ടുറപ്പിനെ തകർക്കുന്ന തരത്തിലുള്ള പരാമർശങ്ങളാണ് പി. സി.ജോർജ് നടത്തിയത്.’മുസ്ലീം അല്ലാത്തവർക്ക് ജീവിക്കാൻ അവകാശമില്ലെന്ന് ചിന്തിക്കുന്ന തലമുറയെ മുസ്ലീം സമുദായം വളർത്തുന്നു. ഭാരതത്തോട് സ്‌നേഹമില്ലാത്ത ഒരാളും ഈ മണ്ണിൽ ജീവിക്കരുത്. ഇന്ത്യ – പാക്കിസ്ഥാൻ ക്രിക്കറ്റ് നടക്കുമ്പോൾ പാക്കിസ്ഥാൻ വിക്കറ്റ് പോകുമ്പോൾ അള്ളാഹു അക്ബർ എന്ന് വിളിക്കുന്നു. ജവഹർലാൽ നെഹ്റുവിന്റെ അപ്പൻ മോത്തിലാൽ നെഹ്റു മുസ്ലീമായിരുന്നു. ജവഹർ ലാൽ നെഹ്റു അടച്ചിട്ട മുറിയിൽ അഞ്ചുനേരം നിസ്‌ക്കരിക്കുമായിരുന്നു . അയാളാണ് ഇന്ത്യയേ നശിപ്പിച്ചത് . ഇന്ത്യയെന്ന പേര് ഉപയോഗിക്കരുത്. ഭാരതം എന്നതാണ് ശരി. പിണറായി വിജയന് ഒരു കേസും കൂടിയെടുക്കാം. ഞാൻ കോടതിയിൽ തീർത്തോളാം.’എന്നിങ്ങനെയായിരുന്നു പി.സി.ജോർജിന്റെ പരാമർശം. ആർ.എസ്.എസ് ഒത്താശയോടെ വർഗീയദ്രൂവീകരണത്തിനുള്ള എച്ച്.ആർ.ഡി.എസിന്റെ് ശ്രമാണിതെന്നും അജികൃഷ്ണനാണ് ഇതിന് നേതൃത്വം നകുന്നതെന്നും പരാതിയിലുണ്ട്. കേരളത്തിൽ ആദിവാസി ഭൂമി കൈയേറിയ കേസിൽ അറസ്റ്റിലായ വ്യക്തിയാണ് അജി കൃഷ്ണൻ.

Leave a Reply

Your email address will not be published. Required fields are marked *