തെക്കൻ കുരിശുമല തീർഥാടനം ഇന്നു മുതൽ ആരംഭിക്കും

Spread the love

നെയ്യാറ്റിൻകര : തെക്കൻ കുരിശുമല തീർഥാടനം ഇന്നു മുതൽ ആരംഭിക്കും.വിശുദ്ധ കുരിശ് നിത്യതയുടെ കവാടം എന്ന സന്ദേശത്തോടെയാണ് ഇക്കൊല്ലത്തെ തെക്കൻ കുരിശുമല തീർഥാടനത്തിന് കൊടിയേറുന്നത്. വൈകിട്ട് നാലിന് വിവിധ പദയാത്രകൾ സംഗമ വേദിയിലെത്തുമ്പോഴാണ് തീർഥാടനത്തിന് പതാക ഉയരുന്നത്. 66-ാമത് തെക്കൻ കുരിശുമല തീർഥാടനത്തിനാണ് ഇന്ന് തുടക്കം കുറിക്കുന്നത്.

തീർഥാടനദിവസങ്ങളിൽ നെറുകയിലും സംഗമവേദിയിലുമായി ദിവ്യകാരുണ്യ ആശിർവാദവും ദിവ്യബലിയും പ്രാർഥനാ ശുശ്രൂഷകളും നടക്കും.

സമുദ്ര നിരപ്പിൽനിന്ന് ആയിരത്തിഅഞ്ഞൂറിലേറെ അടി ഉയരത്തിൽ കൊണ്ടകെട്ടി കൂനിച്ചി മല നിരകളിലാണ് കുരിശ് . തമിഴ്നാട് അതിർത്തി പങ്കിടുന്ന പ്രദേശമാണിത് 1957 ൽ ഫാദർ ജോൺ ബാപ്റ്റിസ്റ്റ് എന്ന ബൽജിയം സ്വഗേശിയായ പുരോഹിതനാണ് പ്രദേശത്ത് കുരിശു സ്ഥാപിച്ചത്.. സംഗമവേദിമുതൽ നെറുകവരെ ക്രിസ്തുവിന്റെ പീഡാസഹനത്തെയും കുരിശുയാത്രയും അനുസ്മരിക്കുന്ന 14 കുരിശ് സ്ഥാപിച്ചിട്ടുണ്ട്.കേരളവും, തമിഴ്നാട്ടിൽ നിന്നുമാണ് കൂടുതൽ തീർത്ഥാടനക്കാർ എത്തുന്നത്.

അതേസമയം 19-ന് ഉച്ചയ്ക്ക് നിത്യതയുടെ കുരിശിന്റെ വഴി വെള്ളറട മുതൽ സംഗമവേദിവരെ നെയ്യാറ്റിൻകര രൂപത യുവജന ശുശ്രൂഷ ഡയറക്ടർ ഫാ. റോബിൻ സി.പീറ്റർ നേതൃത്വം നൽകും. 4.15-ന് പതാക ഉയർത്തൽ നെയ്യാറ്റിൻകര രൂപതാ മെത്രാൻ ഡോ. വിൻസെന്റ് സാമുവൽ നിർവഹിക്കും. 4.45-ന് പ്രാരംഭ പൊന്തിഫിക്കൽ ദിവ്യബലി രൂപതാ മെത്രാൻ മുഖ്യകാർമികത്വം വഹിക്കും. വൈകീട്ട് ആറിന് തീർഥാടന ഉദ്ഘാടന സമ്മേളനം തമിഴ്‌നാട് മന്ത്രി മനോതങ്കരാജ് ഉദ്ഘാടനം ചെയ്യും. ബിഷപ്പ് ഡോ. വിൻസെന്റ് സാമുവൽ അധ്യക്ഷനാകും.20-ന് രാവിലെ 11-ന് ആഘോഷമായ ദിവ്യബലി, 21-ന് വൈകീട്ട് മൂന്നിന് നെറുകയിൽ കുരിശിന്റെ വഴി. 23-ന് വൈകീട്ട് 4.30-ന് തിരുവനന്തപുരം ലത്തീൻ അതിരൂപത സഹായമെത്രാൻ ഡോ. ആർ.ക്രിസ്തുദാസിന്റെ മുഖ്യകാർമികത്വത്തിൽ പൊന്തിഫിക്കൽ ദിവ്യബലി. വൈകീട്ട് ആറിനു നടക്കുന്ന സാംസ്‌കാരിക സദസ്സ് പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ ഉദ്ഘാടനം ചെയ്യും.രണ്ടാംഘട്ട തീർഥാടനം ഏപ്രിൽ ആറിന് പെസഹാ വ്യാഴാഴ്ചയും ഏഴിന് ദുഃഖവെള്ളിയാഴ്ചയും നടക്കും.

Leave a Reply

Your email address will not be published. Required fields are marked *