മാതൃഭാഷ ഒരിക്കലും ഉപേക്ഷിക്കരുതെന്ന് യുവാക്കളോട് അഭ്യര്‍ത്ഥിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

Spread the love

ന്യൂഡല്‍ഹി: മാതൃഭാഷ ഒരിക്കലും ഉപേക്ഷിക്കരുതെന്ന് യുവാക്കളോട് അഭ്യര്‍ത്ഥിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. മഹാരാജ സയാജിറാവു യൂണിവേഴ്സിറ്റി ഓഫ് ബറോഡയിലെ കോണ്‍വൊക്കേഷനില്‍ ബിരുദം നേടിയ വിദ്യാര്‍ത്ഥികളെ അഭിസംബോധന ചെയ്യുകയായിരുന്നു അമിത് ഷാ.‘നിങ്ങളുടെ ജീവിതത്തില്‍ എന്തും ചെയ്തോളൂ. പക്ഷേ നിങ്ങളുടെ മാതൃഭാഷ ഒരിക്കലും ഉപേക്ഷിക്കരുത്. ‘ഒരു പ്രത്യേക ഭാഷ’ നിങ്ങള്‍ക്ക് സ്വീകാര്യത നല്‍കുമെന്ന അപകര്‍ഷതാ ബോധത്തില്‍ നിന്ന് പുറത്തുവരണം. ഭാഷ ഒരു പദപ്രയോഗമാണ്. ഒരു പദാര്‍ത്ഥമല്ല. ആവിഷ്‌കാരത്തിന് ഏത് ഭാഷയുമുണ്ടാകാം.ഒരു വ്യക്തി തന്റെ മാതൃഭാഷയില്‍ ചിന്തിക്കുകയും ഗവേഷണവും വിശകലനവും നടത്തുകയും ചെയ്യുമ്പോള്‍ അതിനുള്ള ശേഷി പലമടങ്ങ് വര്‍ധിക്കുകയാണ്. ഒരാളുടെ മാതൃഭാഷയാണ് വ്യക്തിത്വ വികസനത്തിനുള്ള ഏറ്റവും നല്ല മാധ്യമം’. അമിത് ഷാ കൂട്ടിച്ചേര്‍ത്തുരാജ്യത്തെ ഭാഷകള്‍ക്ക് മികച്ച വ്യാകരണവും സാഹിത്യത്തിന്റെയും കവിതയുടെയും ചരിത്രമൊക്കെയുണ്ട്. പക്ഷേ അവയെ സമ്പന്നമാക്കുന്നില്ലെങ്കില്‍ രാജ്യത്തിന്റെ ഭാവി മെച്ചപ്പെടുത്താന്‍ കഴിയില്ലെന്ന് ഷാ പറഞ്ഞു. അതുകൊണ്ടാണ് പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിന് കീഴില്‍ പ്രാഥമിക വിദ്യാഭ്യാസത്തില്‍ തന്നെ മാതൃഭാഷ നിര്‍ബന്ധമാക്കാന്‍ പ്രധാനമന്ത്രി തീരുമാനമെടുത്തതെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *