രാജ്യത്ത് ചരക്ക് ഗതാഗത രംഗത്ത് വമ്പൻ കുതിച്ചുചാട്ടം

Spread the love

രാജ്യത്ത് ചരക്ക് ഗതാഗത രംഗത്ത് വമ്പൻ കുതിച്ചുചാട്ടം. ഏപ്രിൽ മുതൽ ഡിസംബർ വരെയുള്ള കാലയളവിൽ, ഇന്ത്യയുടെ ചരക്ക് ഗതാഗത്തിൽ നിന്നും 1,20,478 കോടി രൂപയുടെ വരുമാന നേട്ടമാണ് ഉണ്ടായിരിക്കുന്നത്. 2021- 22 സാമ്പത്തിക വർഷം ഏപ്രിൽ മുതൽ ഡിസംബർ വരെയുള്ള കാലയളവിൽ 1,04,040 കോടി രൂപയുടെ വരുമാനമാണ് നേടിയത്. ഇതോടെ, ഇത്തവണ 16 ശതമാനത്തിന്റെ വർദ്ധനവ് രേഖപ്പെടുത്തി.നടപ്പു സാമ്പത്തിക വർഷത്തിലെ ആദ്യ 9 മാസങ്ങളിൽ ഇന്ത്യൻ റെയിൽവേ 1,109.38 ദശലക്ഷം ടൺ ചരക്ക് നീക്കമാണ് നടത്തിയത്. മുൻ വർഷം ഇതേ കാലയളവിൽ 1,029.96 ദശലക്ഷം ടണ്ണാണ് ചരക്ക് നീക്കം. കൂടാതെ, ഡിസംബറിൽ 14,573 കോടി രൂപയുടെ ചരക്ക് വരുമാനത്തോടെ, 130.66 ദശലക്ഷം ടൺ ചരക്ക് നീക്കം നടത്തിയിട്ടുണ്ട്. ഉപഭോക്തൃ കേന്ദ്രീകൃത സമീപനം, ബിസിനസ് വികസന യൂണിറ്റുകളുടെ പ്രവർത്തനം, പെട്ടെന്നുള്ള നയരൂപീകരണം തുടങ്ങിയ ഘടകങ്ങൾ ചരക്ക് ഗതാഗതത്തിൽ നിന്നുള്ള വരുമാനം ഉയരാൻ കാരണമായി.

Leave a Reply

Your email address will not be published. Required fields are marked *