കിണറ്റിൽ വീണ് നട്ടെല്ലിന് പരിക്കേറ്റ ആളിനെ അതിസാഹസികമായി രക്ഷപ്പെടുത്തി ആശുപത്രിയിൽ എത്തിച്ചു
കല്ലറ നീറുമൺ കടവ് വീട്ടിൽ തുളസിയെയാണ്(49 വയസ്) വെഞ്ഞാറമൂട് അഗ്നിരക്ഷാസേന അതിസാഹസികമായി രക്ഷപ്പെടുത്തി ആശുപത്രിയിൽ എത്തിച്ചത്. സേന സംഭവസ്ഥലത്ത് എത്തുമ്പോൾ കാടുമൂടിയ ഏകദേശം 90 അടിയോളം ullaഉപയോഗശൂ ന്യമായ കിണറ്റിൽ നട്ടെല്ലിന് വേദനയുമായി കിടക്കുകയായിരുന്നു ടിയാൻ. കിണറിന്റെ വശങ്ങൾ മഴ നനഞ്ഞു ഉള്ളിലേക്ക് പതിക്കുമെന്ന അവസ്ഥയിൽ ആയിരുന്നു.ഉടൻ നെറ്റ് റോപ് എന്നിവയുടെ സഹായത്താ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ രഞ്ജിത്ത് കിണറ്റിൽ ഇറങ്ങി തുളസിയെ നെറ്റിന്റെ സഹായത്താൽ പുറത്തെടുത്തു. അതിനുശേഷം പ്രഥമ ശുശ്രൂഷ നൽകി ദുർഘടമായ കുന്നിൻ ചരിവിലൂടെ അര കിലോമീറ്റർ നടന്ന് സേനാംഗങ്ങളായ ബിജു ബി പി, നജിമോൻ, സുബീഷ്, ഹരേഷ് എന്നിവർ സ്ട്രക്ച്ചറിന്റെ സഹായത്താൽആംബുലൻസിൽ ആശുപത്രിയിൽ എത്തിച്ചു. ഗ്രേഡ് എസ് ടി ഓ ജയദേവന്റെ നേതൃത്വത്തിൽ ബൈജു ജി പി ഹോം ഗാർഡ് മാരായ സതീശൻ ബാഹുലേയൻ നായർ സനൽ എന്നിവർ പങ്കെടുത്തു.