സെപ്റ്റംബര്‍ 6കോണ്‍ഗ്രസ്സ് സെക്രട്ടേറിയറ്റ് മാര്‍ച്ച്
മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നും ക്രിമിനലുകളെ പുറത്താക്കുക, കേസ് അന്വേഷണം സി.ബി.ഐയെ ഏൽപ്പിക്കുക, മാഫിയ സംരക്ഷകനായ മുഖ്യമന്ത്രി രാജിവയ്ക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കെ.പി സി സി യുടെ നേതൃത്വത്തിൽ നടത്തുന്ന സെക്രട്ടറിയേറ്റ് മാർച്ച് സെപ്തംബർ 6 രാവിലെ 10.30 ന് പാളയത്ത് രക്തസാക്ഷി മണ്ഡപത്തിൽ നിന്നും ആരംഭിക്കും. കെ പി സി സി പ്രസിഡൻ്റ് കെ.സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും മാർച്ചിന് നേതൃത്വം നൽകും.ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്നും എത്തിച്ചേരുന്ന പ്രവർത്തകർ ആശാൻ സ്ക്വയറിന് സമീപത്തായി കേന്ദ്രീകരിക്കണമെന്ന് ഡിസിസി പ്രസിഡൻ്റ് പാലോട് രവി അറിയിച്ചു.പ്രവര്‍ത്തകര്‍ അണിനിരക്കേണ്ടത് ചുവടെ ചേർക്കുന്ന ക്രമത്തിലാണ്.വട്ടിയൂര്‍ക്കാവ്, പട്ടം, പാളയം, വഞ്ചിയൂര്‍, ഉള്ളൂര്‍, കഴക്കൂട്ടം, നേമം, കരമന, കോവളം, കാഞ്ഞിരംകുളംബ്ലോക്കുകള്‍ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയം – പോലീസ് ക്വോര്‍ട്ടേഴ്‌സ് റോഡില്‍ കേന്ദ്രീകരിക്കുംആര്യനാട്, അരുവിക്കര, വെമ്പായം, നെടുമങ്ങാട്, വിളപ്പില്‍, കാട്ടാക്കട, വാമനപുരം, കല്ലറ ബ്ലോക്കുകള്‍സംസം ഹോട്ടല്‍ – അയ്യന്‍കാളി ഹാള്‍ റോഡില്‍ കേന്ദ്രീകരിക്കും.നെയ്യാറ്റിന്‍കര, ചെങ്കല്‍, പാറശാല, വെള്ളറട ബ്ലോക്കുകള്‍ആശാന്‍ സ്‌ക്വയര്‍ – കുന്നുകുഴി റോഡില്‍ കേന്ദ്രീകരിക്കും വര്‍ക്കല, നാവായിക്കുളം, ആറ്റിങ്ങല്‍, കിളിമാനൂര്‍, ചിറയിന്‍കീഴ്, മംഗലപുരം ബ്ലോക്കുകള്‍ആശാന്‍ സ്‌ക്വയര്‍ – ജനറല്‍ ആശുപത്രി റോഡില്‍ കേന്ദ്രീകരിക്കും. പത്തനംതിട്ട – കൊല്ലം ജില്ലയില്‍ നിന്നും വരുന്നവര്‍പാളയം കല്യാണ്‍ സില്‍ക്ക്‌സ് – പബ്ലിക് ലൈബ്രറി റോഡിൽ കേന്ദ്രീകരിക്കുമെന്നും പാലോട് രവി അറിയിച്ചു.