അസിഡിറ്റി, വയറുവേദന, മലബന്ധ പ്രശ്നം; പരിഹാരം ഒരൊറ്റ കപ്പിൽ; രാവിലെ കുടിക്കൂ

Spread the love

രാവിലെ എഴുന്നേൽക്കുമ്പോൾ വയറു വല്ലാതെ വീർത്തിരിക്കുന്നതുപോലെയോ, അസിഡിറ്റിയോ, വയറുവേദനയോ നിങ്ങളെ അലട്ടാറുണ്ടോ?. ഈ പ്രശ്നം നേരിടുന്നത് നിങ്ങൾ മാത്രമല്ല. ദഹനസംബന്ധമായ ഇത്തരം ബുദ്ധിമുട്ടുകൾ കാരണം ലക്ഷക്കണക്കിന് ആളുകളാണ് ദിവസവും വലയുന്നത്.പലരും ഇതിന് പരിഹാരമായി മരുന്നുകളെ ആശ്രയിക്കാറുണ്ടെങ്കിലും, അവയെല്ലാം പലപ്പോഴും താൽക്കാലിക ആശ്വാസം മാത്രമേ നൽകാറുള്ളൂ. എന്നാൽ ഹൈദരാബാദിൽ നിന്നുള്ള ഡെർമറ്റോളജിസ്റ്റായ ഡോ. പൂജ റെഡ്ഡി പറയുന്നത്, ഇതിനുള്ള പരിഹാരം നമ്മുടെ അടുക്കളയിൽ തന്നെയുണ്ട് എന്നാണ്.നമ്മുടെ അടുക്കളയിൽ തന്നെ ലഭ്യമായ മൂന്ന് ചേരുവകൾ കൊണ്ട് തയ്യാറാക്കാവുന്ന ഈ പാനീയം ദഹനസംബന്ധമായ ഒട്ടുമിക്ക പ്രശ്നങ്ങൾക്കും പരിഹാരമാണ്. ഈ മാജിക് പാനീയം ഉണ്ടാക്കാൻ വെറും അഞ്ച് മിനിറ്റ് മാത്രമേ എടുക്കൂ, നിങ്ങളുടെ പ്രഭാത ചായയേക്കാൾ കുറവാണെന്നും ഡോക്ടർ പറയുന്നു. *ചേരുവകൾ******************1. ജീരകം – അര ടീസ്പൂൺ**2. അയമോദകം – അര ടീസ്പൂൺ**3. പെരുംജീരകം – അര ടീസ്പൂൺ**4വെള്ളം – ഒരു ഗ്ലാസ്**തയ്യാറാക്കുന്ന വിധം*ഒരു ഗ്ലാസ് വെള്ളത്തിൽ ജീരകം, അയമോദകം, പെരുംജീരകം എന്നിവ ചേർക്കുക. ഏകദേശം 5 മുതൽ 10 മിനിറ്റ് വരെ നന്നായി തിളപ്പിക്കുക. ശേഷം ഈ വെള്ളം അരിച്ചെടുക്കുക. രാവിലെ വെറും വയറ്റിൽ ഇളം ചൂടോടെ കുടിക്കുക.*ഗുണങ്ങൾ*അസിഡിറ്റി കുറയ്ക്കുന്നു: അയമോദകത്തിൽ അടങ്ങിയിരിക്കുന്ന തൈമോൾ ദഹനത്തിന് സഹായിക്കുന്ന എൻസൈമുകളെ ഉത്പാദിപ്പിക്കുന്നു. ഇത് ഭക്ഷണം വേഗത്തിൽ ദഹിക്കാനും അസിഡിറ്റി, നെഞ്ചെരിച്ചിൽ എന്നിവ കുറയ്ക്കാനും സഹായിക്കുന്നു.*ഗ്യാസും വയറു വീർക്കലും തടയുന്നു.* ജീരകം കൊഴുപ്പിനെ വിഘടിപ്പിക്കാൻ സഹായിക്കുന്ന പിത്തരസത്തിന്റെ ഉത്പാദനം വർദ്ധിപ്പിക്കുന്നു. പെരുംജീരകം കുടലിന്റെ പ്രവർത്തനം സുഗമമാക്കാനും ഗ്യാസ് പുറന്തള്ളാനും സഹായിക്കുന്നതിലൂടെ വയറു വീർക്കുന്നത് (Bloating) കുറയുന്നു.*മെറ്റബോളിസം വർധിപ്പിക്കുന്നു.*ഈ പാനീയം ശരീരത്തിന്റെ മെറ്റബോളിസം നിരക്ക് വർധിപ്പിക്കുകയും കാലറി എരിച്ചു കളയാൻ സഹായിക്കുകയും ചെയ്യുന്നു.ഈ പാനീയം ദിവസവും കുടിക്കുന്നതിലൂടെ ദഹനം, വയറു വീർക്കൽ, കുടലിന്റെ ആരോഗ്യം എന്നിവയിലെ വ്യത്യാസം ഏതാനും ദിവസങ്ങൾക്കുള്ളിൽ നിങ്ങൾക്ക് കാണാൻ കഴിയും. ഇതുകൂടാതെ, കരളിനെ ശുദ്ധീകരിക്കാനും ചർമ്മം തിളക്കമുള്ളതാക്കാനും ഈ പാനീയം ഉത്തമമാണെന്ന് ഡോ. റെഡ്ഡി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *