മലപ്പുറത്ത് മരുമകളെ അമ്മായിയമ്മ വെട്ടിക്കൊന്നു

Spread the love

നിലമ്പൂർ: മലപ്പുറം ജില്ലയിലെ കരുളായിൽ മരുമകളെ അമ്മായിയമ്മ വെട്ടിക്കൊന്നു. കരുളായി സ്വദേശിനി രജീലയാണ് മരിച്ചത്. സംഭവത്തിൽ പ്രതിയായ അമ്മായിമ്മയെ പൊലീസ് കസ്റ്റഡിയിലെടുത്തു. പുലർച്ചയോടെയാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. ആക്രമണത്തിന് പിന്നാലെ രജീല സംഭവസ്ഥലത്തുതന്നെ മരണപ്പെട്ടു. നിലവിൽ മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം നിലമ്പൂർ ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്. പൊലീസ് സ്ഥലത്തെത്തി വിശദമായ അന്വേഷണം ആരംഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *