വീട്ടിൽ വൈദ്യുതി ചോർച്ചയും ഇലക്ട്രിക്ക് ഷോക്കും ഒഴിവാക്കാൻ ആർ സി സി ബി സ്ഥാപിക്കാനായി നിർദേശം നൽകി കെ എസ് ഇ ബി.

Spread the love

വീട്ടിൽ വൈദ്യുതി ചോർച്ചയും ഇലക്ട്രിക്ക് ഷോക്കും ഒഴിവാക്കാൻ ആർ സി സി ബി സ്ഥാപിക്കാനായി നിർദേശം നൽകി കെ എസ് ഇ ബി. വൈദ്യുത ഉപകരണങ്ങളുടെ ലോഹഭാഗങ്ങളില്‍ ഇൻസുലേഷൻ തകരാറു കൊണ്ടോ മറ്റോ അവിചാരിതമായി വൈദ്യുതപ്രവാഹമുണ്ടായാല്‍, ആ ഉപകരണം പ്രവർത്തിപ്പിക്കുന്ന വ്യക്തിക്ക് വൈദ്യുതാഘാതമേല്ക്കാൻ വലിയ സാദ്ധ്യതയുണ്ട് എന്നും ഇത്തരം സന്ദർഭങ്ങളിൽ വൈദ്യുതാഘാതം ഒഴിവാക്കുന്നതിനുള്ള സംരക്ഷണോപാധിയാണ് ആർ സി സി ബി എന്നും കെ എസ് ഇ ബി പങ്കുവെച്ച സോഷ്യൽമീഡിയ പോസ്റ്റിൽ വ്യക്തമാക്കി

30 എംഎ റേറ്റിംഗുള്ള ആർ സി സി ബി ആണ് വീടുകളിൽ ഉപയോഗിക്കേണ്ടതെന്നും ആർ സി സി ബിയുടെ ടെസ്റ്റ് ബട്ടൺ മാസത്തിലൊരിക്കൽ അമർത്തി ഉപകരണം നന്നായി പ്രവർത്തിക്കുന്നു എന്ന് ഉറപ്പുവരുത്തേണ്ടതുണ്ടെന്നും കെ എസ് ഇ ബി കുറിച്ചു.

Leave a Reply

Your email address will not be published. Required fields are marked *