ലോക്സഭയിലെ അതിക്രമത്തിന് ​പിന്നിൽ ആറു പേരെന്ന് പൊലീസ്

Spread the love

ലോക്സഭയിലെ അതിക്രമത്തിന് ​പിന്നിൽ ആറു പേരെന്ന് പൊലീസ്. കസ്റ്റഡിയിലെടുത്ത നാലുപേരെ ചോദ്യം ചെയ്തതിൽ നിന്നാണ് ആറുപേരാണ് ​ഗൂഢാലോചന നടത്തിയത് ആറുപേരാണെന്നു വ്യക്തമായത്. ഇന്നുച്ചയോടെയായിരുന്നു ലോക്സഭയിൽ രണ്ടു പേർ ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്.സന്ദർശക ​ഗാലറിയിൽ നിന്ന് സാഗർ ശർമ, മനോരഞ്ജൻ എന്നിവർ ലോക്സഭയുടെ നടുത്തളത്തിലേക്കെടുത്ത് ചാടുകയും കളർ സ്മോക്ക് അടിക്കുകയും കേന്ദ്രസർക്കാരിനെതിരെ മുദ്രവാക്യം വിളിക്കുകയുമായിരുന്നു. ഇതേസമയം നീലം കൗർ, അമോൽ ഷിൻഡെ എന്നിവർ പുറത്തും പ്രതിഷേധിക്കുകയുണ്ടായി. മൈസൂരുവിൽ നിന്നുള്ള ബിജെപി എംപി പ്രതാപ് സിം​ഹയുടെ ഓഫിസിൽ നിന്നു നൽകിയ പാസ് ഉപയോ​ഗിച്ചായിരുന്നു സാ​ഗർ ശർമ ലോക്സഭയിൽ കയറിയതെന്നും പൊലീസ് കണ്ടെത്തി.സാഗർ ശർമയും മനോരഞ്ജനും മൈസൂർ സ്വദേശികളാണ്. സിവിൽ സർവീസ് പരീക്ഷയ്ക്ക്‌ തയ്യാറെടുക്കുന്ന നീലം ഹരിയാനയിലെ ഹിസറിലാണ് താമസിച്ചിരുന്നത്. ഒരു സംഘടനയുമായും ബന്ധമില്ലെന്ന് പിടിയിലായ നീലം കൗർ മാധ്യമങ്ങളോട് പ്രതികരിച്ചു. പ്രതിഷേധിച്ചത് തൊഴിലില്ലായ്മയ്‌ക്കെതിരേയെന്നും നീലം കൗർ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *