ആശ സമരം സമാനതകളില്ലാത്ത സമരം: എം.വിൻസെൻ്റ് എംഎൽഎ

Spread the love

വിഴിഞ്ഞം
17.06 .2025

ആശ സമരം സമാനതകളില്ലാത്ത സമരമാണെന്ന് എം.വിൻസെൻ്റ് എംഎൽഎ പറഞ്ഞു. ആശമാരുടെ രാപകൽ സമരയാത്രയ്ക്ക് വിഴിഞ്ഞത്ത് നൽകിയ സ്വീകരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.സർക്കാർ ധൂർത്ത് ഒഴിവാക്കിയാൽ എല്ലാത്തിനും പരിഹാരമാകും.ധീരരായ ആശാ വർക്കർമാരുടെ സമരമുഖമാണ് കേരളം കണ്ടത്.മഴയായലും വെയിലായാലും മഞ്ഞായാലും വിജയം കണ്ടിട്ടേ പിന്നോട്ട് പോകു എന്ന നിശ്ചയദാർഢ്യം ആശമാർക്ക് ഉണ്ട്.കേരളത്തിലെ സമരചരിത്രത്തിൽ
ഇത്രയും ത്യാഗപൂർവ്വമായ സമരം കണ്ടിട്ടില്ലെന്നും അദ്ദേഹം കുട്ടിച്ചേർത്തു.

വിഴിഞ്ഞം പുതിയ പാലം ജംഗ്ഷനിൽ നിന്നും സമരയാത്ര ക്യാപ്റ്റൻ ,കേരള ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി എം എ ബിന്ദുവിനെ വാദ്യമേളങ്ങളുടെ അകമ്പടിയോടുകൂടി സ്വീകരിച്ചു.

സമരയാത്രയിൽ പങ്കാളികളായ വിഴിഞ്ഞം നിവാസികളായ ആശാ വർക്കർമാർ ആർ പത്മജത്തെയും എ സുലേഖയെയും സ്വാഗത സംഘം ആദരിച്ചു.

സ്വാഗത സംഘം ചെയർപേഴ്സൺ കരുംകുളം ജയകുമാർ അധ്യക്ഷത വഹിച്ചു.
വർക്കിംഗ് ചെയർമാൻ ഉച്ചക്കടസുരേഷിൻ്റെ നേതൃത്വത്തിൽ സമ്മേളന വേദിയിൽ നിരവധി പേർ
സമരയാത്ര ക്യാപ്റ്റന് സ്വീകരണം നൽകി.
കെ എ എ എച്ച് ഡബ്ല്യു എ സംസ്ഥാന വൈസ് പ്രസിഡന്റ് എസ് മിനി, സ്വാഗത സംഘം ജനറൽ കൺവീനർ പി വൈ അനിൽകുമാർ,
കരുംകുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഫ്രീഡ സൈമൺ, വെങ്ങാനൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുനിത ബിനു,
കൗൺസിലർ പനിയടിമ, അതിയന്നൂർ ബ്ലോക്ക് പഞ്ചായത്ത് അംഗവും ആശാ വർക്കറുമായ എസ് ജയകുമാരി,ബി ജെ പി സംസ്ഥാന കൗൺസിലംഗം മുക്കോല പ്രഭാകരൻ, മുസ്ലീം ലീഗ് നേതാവ് ശിഖായുത്തുള്ള, എസ് യു സി ഐ (കമ്യൂണിസ്റ്റ്) ജില്ലാ സെക്രട്ടറി ആർ കുമാർ ,
വിഴിഞ്ഞം കോൺഗ്രസ് മണ്ഡലം കമ്മിറ്റി പ്രസിഡൻ്റ് എഫ് അംബ്രോഫ്,
മുക്കോല കോൺഗ്രസ് മണ്ഡലം കമ്മിറ്റി മുക്കോല ബിജു, വെങ്ങാനൂർ ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ മിനി വേണുഗോപാൽ, ആർ വി രാജേഷ്,
കാഞ്ഞിരക്കുളം പഞ്ചായത്തംഗം വി ബി അനിൽകുമാർ, കിട്ടാർക്കുഴി സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡൻ്റ് കെ വി അഭിലാഷ് , ജനാധിപത്യവേദി ജില്ലാ കൺവീനർ പി കെ വേണുഗോപാലൻ, പശ്ചിമഘട്ട സംരക്ഷണ സമിതി പ്രതിനിധി പ്രസാദ് സോമരാജൻ , സി പി ഐ (എം എൽ) സംസ്ഥാന സെക്രട്ടറി പി സുശീലൻ, ഗ്രീൻ റിപ്പോർട്ടർ പ്രതിനിധി ഇ പി അനിൽ, സ്വാഗത സംഘം കോർഡിനേറ്റർ ആർ ബിജു, വർക്കിംഗ് ചെയർപേഴ്സൺ പൂങ്കുളം സതീഷ് എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *