സ്വകാര്യ ബസുകളിൽ വ്യാപകമായി എയർഹോൺ… 21 ബസുകൾക്കെതിരെ നടപടി

Spread the love

സ്വകാര്യ ബസുകളിൽ നിയമവിരുദ്ധമായി എയർഹോണുകൾ വ്യാപകമായി ഉപയോഗിക്കുന്നതിൽ നടപടിയുമായി മോട്ടോർ വാഹന വകുപ്പ്. പാലക്കാട്, തൃശൂർ എന്നീ ജില്ലകളിലെ സ്വകാര്യ ബസ് സ്റ്റാൻഡുകൾ കേന്ദ്രീകരിച്ച് മോട്ടോർ വാഹന വകുപ്പ് നടത്തിയ പരിശോധനയിൽ 21 ബസുകൾക്കെതിരെ നടപടിയെടുത്തു. രണ്ടു ജില്ലകളിലുമായി 75ഓളം വാഹനങ്ങളാണ് മോട്ടോർ വാഹന വകുപ്പ് പരിശോധിച്ചത്. തൃശൂർ-പാലക്കാട് റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസുകളിൽ വ്യാപകമായി എയർ ഹോണുകൾ ഉപയോഗിക്കുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് ഈ റൂട്ടിലെ ബസുകൾ കേന്ദ്രീകരിച്ച് പരിശോധന നടത്തിയത്. വരും ദിവസങ്ങളിലും ഇത്തരം പരിശോധനകൾ വ്യാപകമായി സംഘടിപ്പിക്കുമെന്ന് പാലക്കാട് ആർടിഒ സി. യൂ. മുജീബ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *