കഴക്കൂട്ടം സൈനിക സ്കൂളിലെ ഓണാഘോഷം
ഐക്യത്തിന്റെയും സന്തോഷത്തിന്റെയും ആഘോഷമായ ഓണം ആവേശത്തോടെയും ഉത്സാഹത്തോടെയും കഴക്കൂട്ടം സൈനിക സ്കൂളിൽ ഇന്ന് (22 ഓഗസ്റ്റ്) ആഘോഷിച്ചു. കേഡറ്റുകൾ, അധ്യാപകർ, ജീവനക്കാർ, കുടുംബാംഗങ്ങൾ എന്നിവർ ആഘോഷത്തിൽ പങ്കാളികളായി.
അത്തപൂക്കളത്തിൽ വിളക്ക് കൊളുത്തി പരമ്പരാഗതമായി ഉദ്ഘാടനം ചെയ്തതോടെയാണ് ആഘോഷങ്ങൾ ആരംഭിച്ചത്. കേരളത്തിന്റെ സമ്പന്നമായ സാംസ്കാരിക പൈതൃകവും ഉത്സവ ചൈതന്യവും പ്രദർശിപ്പിക്കുന്ന ഒരു ഊർജ്ജസ്വലമായ സാംസ്കാരിക പരിപാടി സ്കൂൾ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ചു. പരിപാടിക്ക് ശേഷം വിവിധ മത്സരങ്ങളിലെ വിജയികളെ ആദരിക്കുന്ന സമ്മാന വിതരണ ചടങ്ങ് നടന്നു.
പ്രിൻസിപ്പൽ കേണൽ അഭിഷേക് വോറ ഓണം സന്ദേശം നൽകി സദസ്സിനെ അഭിസംബോധന ചെയ്തു.
സൗഹൃദവും ആരോഗ്യകരമായ മത്സര മനോഭാവവും വളർത്തുന്ന രീതിയിൽ ജീവനക്കാരും കേഡറ്റുകളും പങ്കെടുത്ത ഒരു വടംവലി മത്സരം ആവേശം പകർന്നു. പരമ്പരാഗത ‘ഓണ സദ്യ’യോടെയാണ് ആഘോഷങ്ങൾ അവസാനിച്ചത്.

